
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ നിറം മങ്ങിയതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെതിരെ വിമര്‍ശനങ്ങളാണെങ്ങും. കിട്ടിയ അവസരം മുതലാക്കാന്‍ സഞ്ജുവിനായില്ലെന്നാണ് പ്രധാന വിമര്‍ശനം. ഇതിനിടെ സഞ്ജുവിന്‍റെ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സഞ്ജുവിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടപ്പോഴാണ് കപില്‍ നിലപാട് വ്യക്തമാക്കിയത്.
സഞ്ജുവിനെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ശരിയല്ലെന്ന് കപില്‍ പറഞ്ഞു. സഞ്ജു മഹാനായ കളിക്കാരനാണ്. മികച്ച പ്രതിഭയുമുണ്ട്. പക്ഷെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാന്‍ പഠിക്കണമെന്നും കപില്‍ ഉപദേശിച്ചു.
വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിയിലെത്തുകയാണ് ആദ്യം വേണ്ടതെന്നും കപില്‍ പറഞ്ഞു. സെമിയിലെത്തിയാല്‍ പിന്നീട് എന്തും സംഭവിക്കാം, രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യന്‍ ടീം കുറച്ചു കൂടി ആക്രമണോത്സുകത പുറത്തെടുക്കണമെന്നും കപില്‍ ആവശ്യപ്പെട്ടു. ഇംഗ്ലണ്ട് അവതരിപ്പിച്ച ബാസ് ബോള്‍ ക്രിക്കറ്റിന്‍റെ ആരാധകനാണ് താനെന്നും ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യക്കും മറ്റ് ടീമുകള്‍ക്കും പഠിക്കാനേറെയുണ്ടെന്നും കപില്‍ പറഞ്ഞു.
ഏഷ്യാ കപ്പിനുള്ള ടീമിലെടുത്താലും അവനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കരുത്, തുറന്ന് പറഞ്ഞ് രവി ശാസ്ത്രി
ഹാര്‍ദ്ദിക് പാണ്ഡ്യ പന്തെറിയുന്ന പരസ്യ ബോര്‍ഡ് താന്‍ കണ്ടിരുന്നുവെന്നും പരസ്യത്തില്‍ മികച്ച ശാരീരികക്ഷമത ഉള്ളപോലെ തോന്നുന്നുണ്ടെന്നും പറഞ്ഞ കപില്‍ കായികക്ഷമത ഉണ്ടെങ്കില്‍ ഹാര്‍ദ്ദിക്കിന് ടെസ്റ്റ് ക്രിക്കറ്റിലും കളിക്കാവുന്നതാണെന്നും വ്യക്തമാക്കി.
ഇന്ത്യക്കായി കളിക്കുന്ന താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിലും കളിക്കണമെന്ന് ബിസിസിഐ പ്രസിഡന്‍റായ റോജര്‍ ബിന്നി മുമ്പ് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം ബിസിസിഐ പ്രസിഡന്‍റായ ശേഷം മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് കപില്‍ പറഞ്ഞു. വിരാട് കോലിയും രോഹിത് ശര്‍മയുമൊക്കെ അടുത്തെപ്പോഴെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച കപില്‍ രാജ്യാന്തര താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിലും കളിക്കണമെന്നും ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!