
മുംബൈ: ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനുമുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളില്‍ പ്രതീക്ഷവെക്കുന്നു. പരിക്കില്‍ നിന്ന് മോചിതരായ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും കായികക്ഷമത വീണ്ടെടുക്കുന്നതിനായാണ് ബിസിസിഐ ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം വൈകിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഐപിഎല്ലിനിട പരിക്കേറ്റ കെ എല്‍ രാഹുല്‍ തിരിച്ചെത്തിയാല്‍ ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളില്‍ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമയില്‍ രാഹുലും ശ്രേയസും ബാറ്റിംഗ് പരിശീലനം നടത്തുന്നതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
എന്നാല്‍ പരിക്കുമാറി കായികക്ഷമത തെളിയിച്ചാലും രാഹുലിനെ ഏഷ്യാ കപ്പില്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ രവി ശാസ്ത്രി. പരിക്ക് മാറി തിരിച്ചെത്തുന്ന ഒരു കളിക്കാരനെ നേരിട്ട് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നത് ആ കളിക്കാരനോട് പോലും ചെയ്യുന്ന ദ്രോഹമായിരിക്കുമെന്ന് രവി ശാസ്ത്രി പറഞ്ഞു. പ്രത്യേകിച്ച് രാഹുല്‍ 50 ഓവര്‍ വിക്കറ്റ് കീപ്പറായും നില്‍ക്കേണ്ടതുണ്ട്. പരിക്ക് മാറി തിരിച്ചെത്തുന്ന രാഹുല്‍ ഇതുവരെ മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ രാഹുല്‍ തിരിച്ചെത്തിയാലും പ്ലേയിംഗ് ഇലവനിലെ സ്വാഭാവിക ചോയ്സായിരിക്കില്ലെന്നും രവി ശാസ്ത്രി സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ ശാസ്ത്രി പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ യുവതാരം തിലക് വര്‍മയുടെ പ്രകടനം ശരിക്കും മതിപ്പുളവാക്കിയെന്നും തിലകിനെ നാലാം നമ്പറില്‍ പരീക്ഷിക്കാവുന്നതാണെന്നും ശാസ്ത്രി പറഞ്ഞു. ഒരു ഇടം കൈയനെന്ന നിലയില്‍ തിലകിന് മധ്യനിരയില്‍ നിര്‍ണായക റോളുണ്ടാകുമെന്നും ശാസ്ത്രി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!