മാൻ ഓഫ് ദ മാച്ച് പ്രൈസ് മണി മുഴുവൻ എനിക്കാണെന്ന് കരുതി; പിന്നീടാണ് ആ സത്യം മനസിലാക്കിയതെന്ന് ഹാർദ്ദിക്

Published : Feb 29, 2024, 04:17 PM IST
മാൻ ഓഫ് ദ മാച്ച് പ്രൈസ് മണി മുഴുവൻ എനിക്കാണെന്ന് കരുതി; പിന്നീടാണ് ആ സത്യം മനസിലാക്കിയതെന്ന് ഹാർദ്ദിക്

Synopsis

താന്‍ വീട്ടില്‍ നിന്ന് പുറത്തുപോവാനെ ആഗ്രഹിക്കാത്ത വ്യക്തിയാണെന്നും വേണ്ടതെല്ലാം തനിക്ക് വീട്ടില്‍ തന്നെയുണ്ടെന്നും ഹാര്‍ദ്ദിക് അഭിമുഖത്തില്‍ പറഞ്ഞു.ഞാന്‍ വീട്ടിലെ പയ്യനാണ്. 

മുംബൈ: മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാരന് കിട്ടുന്ന പ്രൈസ് മണി മുഴുവന്‍ ആ കളിക്കാരനുള്ളതാണെന്നാണ് താന്‍ ആദ്യ കാലങ്ങളില്‍ കരുതിയിരുന്നതെന്ന് ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനുമായ ഹാര്‍ദ്ദിക് പാണ്ഡ്യ. എന്നാല്‍ പിന്നീടാണ് ആ സത്യം മനസിലാക്കിയതെന്നും അത് ടീം അംഗങ്ങള്‍ക്കിടയില്‍ തുല്യമായി വീതിക്കുകയാണ് ചെയ്യുകയെന്നും ക്രിക്കറ്റ് എന്നത് ടീം സ്പോര്‍ട്ടാണെന്നും ഹാര്‍ദ്ദിക് യുകെ 7 റൈഡര്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഐപിഎല്ലില്‍ ആദ്യമായി മാന്‍ ഓഫ് ദ മാച്ച് ആയപ്പോഴാണ് താനിക്കാര്യം തിരിച്ചറിഞ്ഞതെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

താന്‍ വീട്ടില്‍ നിന്ന് പുറത്തുപോവാനെ ആഗ്രഹിക്കാത്ത വ്യക്തിയാണെന്നും വേണ്ടതെല്ലാം തനിക്ക് വീട്ടില്‍ തന്നെയുണ്ടെന്നും ഹാര്‍ദ്ദിക് അഭിമുഖത്തില്‍ പറഞ്ഞു.ഞാന്‍ വീട്ടിലെ പയ്യനാണ്.  കഴിഞ്ഞ മൂന്നോ നാലോ വര്‍ഷത്തിനിടെ ഞാന്‍ അപൂര്‍വമായി മാത്രമെ പുറത്തു പോവാറുള്ളു. അതും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രം. എന്‍റെ സുഹൃത്തുക്കള്‍ക്ക് എന്തെങ്കിലും  പറ്റിയാലോ അങ്ങനെ വല്ലപ്പോഴും മാത്രം. അല്ലെങ്കില്‍ വീട്ടില്‍ തന്നെ ഇരിക്കാനാണ് എനിക്കെപ്പോഴും ഇഷ്ടം.

ക്രുനാല്‍ പാണ്ഡ്യയുടെ സ്ഥാനം തെറിച്ചു; പുതിയ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്

വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ 50 ദിവസമൊക്കെ ഞാന്‍ കഴിഞ്ഞിട്ടുണ്ട്. വീട്ടിലെ ലിഫ്റ്റ് പോലും ഞാന് കണ്ടിട്ടില്ല. എനിക്കിഷ്ടമുള്ള കാര്യങ്ങളെല്ലാം വീട്ടില്‍ തന്നെ ജിമ്മും തിയറ്ററുമെല്ലാം. ആവശ്യമുള്ളതെല്ലാം വീട്ടിലുള്ളപ്പോള്‍ പിന്നെ എന്തിനാണ് പുറത്തുപോകുന്നത് എന്നും ഹാര്‍ദ്ദിക് ചോദിച്ചു.സൂപ്പര്‍ കാറില്‍ സഞ്ചരിക്കുന്ന ഫോട്ടോ വൈറലായതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ടെസ്റ്റ് ഡ്രൈവിനായി അയച്ചു തന്നതാണെന്നും മാധ്യമങ്ങളില്‍ ഒന്നിലും അഭിപ്രായം പറയാന്‍ പോകാറില്ലെന്നും അവിടെ വരുന്ന അഭിപ്രായങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്നും ഹാര്‍ദ്ദിക് പറഞ്ഞു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുബൈയിലെത്തിയ ഹാര്‍ദ്ദിക് ഇത്തവണ മുംബൈയുടെ നായകന്‍ കൂടിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ടീമിലെത്തിയത് ജിതേഷ് ശര്‍മയുടെ പകരക്കാരനായി, മുഷ്താഖ് അലി ട്രോഫിയിൽ ലോക റെക്കോര്‍ഡ് സെഞ്ചുറിയുമായി ബറോഡ താരം
മുഷ്താഖ് അലി ട്രോഫി; ടോപ് സ്കോററായത് രോഹൻ, ആസമിനെതിരെയും തകര്‍ന്നടിഞ്ഞ് കേരളം, കുഞ്ഞൻ വിജയലക്ഷ്യം