Asianet News MalayalamAsianet News Malayalam

ക്രുനാല്‍ പാണ്ഡ്യയുടെ സ്ഥാനം തെറിച്ചു; പുതിയ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്

വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട പുരാനെ 2023ലെ മെഗാ താരലേലത്തില്‍ 16 കോടി രൂപ മുടക്കിയാണ് ലഖ്നൗ ടീമിലെത്തിച്ചത്. വെസ്റ്റ് ഇന്‍ഡീസ് ടീമിന്‍റെ മുന്‍ നായകന്‍ കൂടിയായിരുന്ന പുരാനെ വൈസ് ക്യാപ്റ്റനാക്കിയത് ടീമിന് ഗുണം ചെയ്യുമെന്നാണ് ലഖ്നൗ ടീം മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ.

Lucknow Super Giants appoint Nicholas Pooran as vice-captain
Author
First Published Feb 29, 2024, 3:00 PM IST

ലഖ്നൗ: ഐപിഎല്ലിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്. വെസ്റ്റ് ഇന്‍ഡീസ് മുന്‍ നായകന്‍ നിക്കോളാസ് പുരാനെയാണ് ലഖ്നൗ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണില്‍ കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ ടീമിനെ നയിച്ച ക്രുനാല്‍ പാണ്ഡ്യക്ക് പകരമാണ് പുരാനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ സീസണിടെ പരിക്കേറ്റ രാഹുലിന് സീസണിലെ പകുതി മത്സരങ്ങള്‍ നഷ്ടമായിരുന്നു. പിന്നീട് ക്രുനാല്‍ പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ലഖ്നൗ പ്ലേ ഓഫിലെത്തി. ഈ സീസണിലും കെ എല്‍ രാഹുല്‍ പരിക്കിന്‍റെ പിടിയിലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ രാഹുലിന് രണ്ടും മൂന്നും നാലും ടെസ്റ്റുകള്‍ നഷ്ടമായിരുന്നു. തുടര്‍ ചികിത്സക്കായി ലണ്ടനിലേക്ക് പോയ രാഹുല്‍ അവസാന ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

വനിതാ ഐപിഎല്ലിൽ പിച്ചിലേക്ക് ഓടിയിറങ്ങിയ ആരാധകന്‍റെ മര്‍മസ്ഥാനത്ത് തന്നെ ഇടി കൊടുത്ത് അലീസ ഹീലി

വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട പുരാനെ 2023ലെ മെഗാ താരലേലത്തില്‍ 16 കോടി രൂപ മുടക്കിയാണ് ലഖ്നൗ ടീമിലെത്തിച്ചത്. വെസ്റ്റ് ഇന്‍ഡീസ് ടീമിന്‍റെ മുന്‍ നായകന്‍ കൂടിയായിരുന്ന പുരാനെ വൈസ് ക്യാപ്റ്റനാക്കിയത് ടീമിന് ഗുണം ചെയ്യുമെന്നാണ് ലഖ്നൗ ടീം മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ. മാര്‍ച്ച് 24ന് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരെ ആണ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ സീസണിലെ ആദ്യ മത്സരം.

ലഖ്നൗ ടീം: കെ എൽ രാഹുൽ (ക്യാപ്റ്റൻ), ക്വിന്‍റൺ ഡി കോക്ക്, നിക്കോളാസ് പുരാൻ(വൈസ് ക്യാപ്റ്റൻ), ആയുഷ് ബദോനി, കൈൽ മേയേഴ്സ്, മാർക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, ദേവ്ദത്ത് പടിക്കൽ, രവി ബിഷ്‌ണോയ്, നവീൻ ഉൾ ഹഖ്, ക്രുനാൽ പാണ്ഡ്യ, യുധ്‌വീർ സിംഗ്, പ്രേരക് മങ്കാദ്, യാഷ് താക്കൂർ, അമിത് മിശ്ര, ഷമര്‍ ജോസഫ്, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, കെ. ഗൗതം, ശിവം മാവി, അർഷിൻ കുൽക്കർണി, എം. സിദ്ധാർത്ഥ്, ആഷ്ടൺ ടർണർ, ഡേവിഡ് വില്ലി, മൊഹമ്മദ്. അർഷാദ് ഖാൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios