ഭീതിപ്പെടുത്തുന്നതായിരുന്നു ആ അവസ്ഥ; കൊവിഡ് പോസ്റ്റീവായിരുന്ന സമയത്തെ കുറിച്ച് സാഹ

By Web TeamFirst Published May 12, 2021, 10:28 PM IST
Highlights

താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതില്‍ ഒരാള്‍ സാഹയായിരുന്നു. മെയ് നാലിനാണ് സാഹയ്ക്ക് കോവിഡ് പോസിറ്റീവായ വിവരം പുറത്തറിയുന്നത്.

ദില്ലി: കൊവിഡ് ബാധിച്ച സമയത്തെ ഭീകരാവസ്ഥ വ്യക്തമാക്കി ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വിക്കറ്റ് കീപ്പറാണ് സാഹ. താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതില്‍ ഒരാള്‍ സാഹയായിരുന്നു. മെയ് നാലിനാണ് സാഹയ്ക്ക് കോവിഡ് പോസിറ്റീവായ വിവരം പുറത്തറിയുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപില്‍ കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമാണ് സാഹയ്ക്ക് കോവിഡ് പോസിറ്റീവാണെന്ന വിവരം പുറത്തു വന്നത്.

വല്ലാത്ത ഭീതി തോന്നിയിരുന്നതായി കൊവിഡ് മുക്തനായ സാഹ വ്യക്തമാക്കി. സാഹയുടെ വാക്കുകള്‍... ''കൊവിഡ് പോസിറ്റീവായതോടെ വല്ലാത്ത ഭീതിയാണ് തോന്നിയത്. കുടുംബാംഗങ്ങളും പേടിച്ചു. എന്നാല്‍ അവരുമായി വീഡിയോ കാളില്‍ സംസാരിച്ച് പേടിക്കാന്‍ മാത്രം ഒന്നുമില്ലെന്ന് ബോധ്യപ്പെടുത്തി. ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്നും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി. 

മെയ് ഒന്നിന് പരിശീലനം കഴിഞ്ഞതോടെയാണ് എനിക്ക് പ്രയാസം തോന്നിയത്. ജലദേഷവും, ചെറിയ ചുമയും അനുഭവപ്പെട്ടു. ഇക്കാര്യം അപ്പോള്‍ തന്നെ ഡോക്റ്ററെ അറിയിച്ചു. ഉടനെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അന്നുതന്നെ കൊവിഡ് ടെസ്റ്റും നടത്തുകയായിരുന്നു.'' സാഹ വ്യക്തമാക്കി. 

സാഹയ്ക്ക് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി ഡല്‍ഹി കാപിറ്റല്‍സിന്റെ അമിത് മിശ്ര, ചെെേന്നെ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് കോച്ച് ലക്ഷമിപതി ബാലാജി തുടങ്ങിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

click me!