
മുംബൈ: ഇന്ത്യന്‍ പേസ് പട എതിരാളികളെ എറിഞ്ഞിടുമ്പോള്‍ ഭാവിയില്‍ ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ കുന്തമുനകളാവാന്‍ കെല്‍പ്പുള്ള രണ്ട് ബൗളര്‍മാരെ തെരഞ്ഞെടുക്കുകയാണ് മുന്‍ വിന്‍ഡീസ് പേസര്‍ ഇയാന്‍ ബിഷപ്പ്. ഉത്തര്‍പ്രദേശിന്റെ ശിവം മാവിയും രാജസ്ഥാന്റെ കമലേഷ് നാഗര്‍ഗോട്ടിയുമാണ് ഭാവിയില്‍ ഇന്ത്യന്‍ പേസ് പടയെ നയിക്കാന്‍ കെല്‍പ്പുള്ളവരെന്ന് ബിഷപ്പ് ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു. ശിവം മാവിയുടെയും നാഗര്‍ഗോട്ടിയുടെയും വളര്‍ച്ച ആകാംക്ഷപൂര്‍വം താന്‍ ഉറ്റുനോക്കുന്നുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി.
ഇന്ത്യക്കെതിരായ ടി20, ഏകദിന പരമ്പരകളില്‍ വെസ്റ്റ് ഇന്‍ഡീസ് ജയിച്ചു കാണാനാണ് ആഗ്രഹമെങ്കിലും കരുത്തരായ ഇന്ത്യയെ കീഴടക്കുക അത്ര എളുപ്പമല്ലെന്നും ബിഷപ്പ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!