ഇന്ത്യക്ക് നിരാശ; ഐസിസിയുടെ ഫെബ്രുവരിയിലെ താരങ്ങളെ പ്രഖ്യാപിച്ചു

Published : Mar 14, 2023, 04:22 PM IST
ഇന്ത്യക്ക് നിരാശ; ഐസിസിയുടെ ഫെബ്രുവരിയിലെ താരങ്ങളെ പ്രഖ്യാപിച്ചു

Synopsis

ന്യൂസലന്‍ഡിനെതിരായ ആദ്യ ടെസറ്റില്‍ രണ്ട് ഇന്നിംഗ്സുകളിലും ബ്രൂക്ക് അര്‍ധസെഞ്ചുറി നേടിയിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 81 പന്തില്‍ 89 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 41 പന്തില്‍ 54 റണ്‍സും അടിച്ച ബ്രൂക്ക് രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 21-3 എന്ന തകര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ അഞ്ചാം നമ്പറിലിറങ്ങി 176 പന്തില്‍ 186 റണ്‍സടിച്ചു.

ദുബായ്: ഫെബ്രുവരി മാസത്തെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഐസിസി. പുരുഷ താരങ്ങളില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കും വനിതാ താരങ്ങളില്‍ ഓസ്ട്രേലിയയുടെ ആഷ് ഗാര്‍ഡ്നറുമാണ് മികച്ച താരങ്ങള്‍.

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെയും വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ ഗുഡകേഷ് മോട്ടിയുടെയും ശക്തമായ വെല്ലുവിളി മറികടന്നാണ് ഹാരി ബ്രൂക്ക് മികച്ച പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരിയില്‍ നടന്ന ടെസ്റ്റില്‍ രണ്ട് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും നേടിയാണ് ബ്രൂക്ക് മികച്ച താരമായത്. ഡിസംബറിലും ഐസിസിയുടെ മികച്ച താരമായി ബ്രൂക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ന്യൂസലന്‍ഡിനെതിരായ ആദ്യ ടെസറ്റില്‍ രണ്ട് ഇന്നിംഗ്സുകളിലും ബ്രൂക്ക് അര്‍ധസെഞ്ചുറി നേടിയിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 81 പന്തില്‍ 89 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 41 പന്തില്‍ 54 റണ്‍സും അടിച്ച ബ്രൂക്ക് രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 21-3 എന്ന തകര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ അഞ്ചാം നമ്പറിലിറങ്ങി 176 പന്തില്‍ 186 റണ്‍സടിച്ചു. 24 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്‍റെ ഇന്നിംഗ്സ്. രണ്ടാം ഇന്നിംഗ്സില്‍ ഒരു പന്ത് പോലും നേരിടുന്നതിന് മുമ്പ് ബ്രൂക്ക് റണ്‍ ഔട്ടായ മത്സരത്തില്‍ ഇംഗ്ലണ്ട് ഒരു റണ്ണിന് തോറ്റിരുന്നു.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് വന്‍ നീക്കവുമായി ഇന്ത്യ; പദ്ധതി വെളിപ്പെടുത്തി രോഹിത് ശർമ്മ

ഐസിസി വനിതാ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയെ ചാമ്പ്യന്‍മാരാക്കിയ പ്രകടനമാണ് ഗാര്‍ഡ്നര്‍ക്ക് മികച്ച താരത്തിനുള്ള പുരസ്കാരം സമ്മാനിച്ചത്. ലോകകപ്പില്‍ 110 റണ്‍സും 10 വിക്കറ്റും നേടിയാണ് ഗാര്‍ഡ്നര്‍ തിളങ്ങിയത്. ലോകകപ്പിലെ താരമായും ഗാര്‍ഡ്നര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്