ഇന്ത്യയോ, ഓസ്‌ട്രേലിയയോ? ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

Published : May 26, 2023, 02:07 PM IST
ഇന്ത്യയോ, ഓസ്‌ട്രേലിയയോ? ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

Synopsis

ഫൈനലിനായി ഇന്ത്യന്‍ ടീമിലെ ഒരു ഇംഗ്ലണ്ടിലെത്തിയിരുന്നു. വിരാട് കോലി, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സംഘത്തിലുണ്ട്.

ദുബായ്: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചു. ജൂണ്‍ ഏഴിന് ഓവലില്‍ ആരംഭിക്കുന്ന ഫൈനലില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയാണ് എതിരാളി. പ്രഥമ ചാംപ്യന്‍ഷിപ്പില്‍ 3.8 മില്യണ്‍ ഡോളറായിരുന്നു സമ്മാനത്തുക. ഇതില്‍ വിജയികള്‍ക്ക് 1.6 മില്യണ്‍ ഡോളര്‍ ജേതാക്കളായ ന്യൂസിലന്‍ഡിന് ലഭിച്ചു. റണ്ണേഴ്‌സപ്പായ ഇന്ത്യക്ക് 800,000 ഡോളറും ലഭിച്ചു. ശേഷിക്കുന്ന തുക പോയിന്റ് പട്ടികയിലെ സ്ഥാനത്തിനനുസരിച്ച് വീതിച്ച് നല്‍കുകയായിരുന്നു.

ഇത്തവണയും സമ്മാനത്തുകയില്‍ മാറ്റമൊന്നുമില്ല. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 450,000 ഡോളര്‍ ലഭിക്കും. നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് 350,000 ഡോളര്‍ ലഭിക്കും. 200,000 സ്വന്തമാക്കുക അഞ്ചാം സ്ഥാനത്തുള്ള ശ്രീലങ്കയാണ്. ശേഷിക്കുന്ന ടീമുകളായ ന്യൂസിലന്‍ഡ് (6), പാകിസ്ഥാന്‍ (7), വെസ്റ്റ് ഇന്‍ഡീസ് (8), ബംഗ്ലാദേശ് (9) എന്നിവര്‍ക്ക് 100,000 ഡോളര്‍ വീതം ലഭിക്കും.

ഫൈനലിനായി ഇന്ത്യന്‍ ടീമിലെ ഒരു ഇംഗ്ലണ്ടിലെത്തിയിരുന്നു. വിരാട് കോലി, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സംഘത്തിലുണ്ട്. ശേഷിക്കുന്ന താരങ്ങല്‍ ഐപിഎല്‍ ഫൈനലിന് ശേഷം ഇംഗ്ലണ്ടിലെത്തും. പുതിയ ട്രെയ്‌നിംഗ് കിറ്റിലാണ് ഇന്ത്യ ഇറങ്ങിയത്. ഐപിഎല്ലില്‍ കോലിയും സിറാജും മുഹമ്മദ് ഷമിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ ഫോമിലായിരുന്നതും ചേതേശ്വര്‍ പൂരാജ കൗണ്ടി ക്രിക്കറ്റിനായി നേരത്തെ ഇംഗ്ലണ്ടിലെത്തിയിരുന്നതും ടീം ഇന്ത്യക്ക് പ്രതീക്ഷയാണ്. കൗണ്ടി മത്സരങ്ങള്‍ കഴിഞ്ഞുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം പൂജാര ടീമിനൊപ്പം ചേരും.  

ഐപിഎല്ലിലെ ഏറ്റവും മികച്ച ടീം, അത് മുംബൈയോ ചെന്നൈയോ അല്ലെന്ന് കാമറൂണ്‍ ഗ്രീന്‍

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, കെ എസ് ഭരത്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്ഖട്.

സ്റ്റാന്‍ഡ്ബൈ താരങ്ങള്‍

റുതുരാജ് ഗെയ്ക്വാദ്, മുകേഷ് കുമാര്‍, സൂര്യകുമാര്‍ യാദവ്.

PREV
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല