ധോണിയും രോഹിത്തും ഭീഷണിയുയര്‍ത്തിയില്ല; കോലി പതിറ്റാണ്ടിലെ മികച്ച ഏകദിന താരം

By Web TeamFirst Published Dec 28, 2020, 2:15 PM IST
Highlights

ഈ ദശകത്തിനിടെ ഏകദിനത്തില്‍ പതിനായിരത്തിലധികം റണ്‍സ് അടിച്ചുകൂട്ടിയ ഏക താരമാണ് റണ്‍ മെഷീന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോലി. 

ദുബായ്: ഐസിസിയുടെ പതിറ്റാണ്ടിലെ മികച്ച ഏകദിന പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്. ഈ ദശകത്തിനിടെ ഏകദിനത്തില്‍ പതിനായിരത്തിലധികം റണ്‍സ് അടിച്ചുകൂട്ടിയ ഏക താരമാണ് റണ്‍ മെഷീന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോലി. 39 സെഞ്ചുറികളും 48 അര്‍ധ സെഞ്ചുറികളും ഇക്കാലയളവില്‍ കോലി പേരിലാക്കിയപ്പോള്‍ 112 ക്യാച്ചുകളും കീശയിലുണ്ടായിരുന്നു. 

മികച്ച ഏകദിന താരമാകാനുള്ള മത്സരത്തില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയും ഓപ്പണര്‍ രോഹിത് ശര്‍മ്മയും കോലിക്കൊപ്പമുണ്ടായിരുന്നു. ശ്രീലങ്കന്‍ താരങ്ങളായ ലസിത് മലിംഗ, കുമാര്‍ സംഗക്കാര, ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സ് എന്നിവരെയും മറികടന്നാണ് കോലിയുടെ സുവര്‍ണ നേട്ടം. 

🇮🇳 VIRAT KOHLI is the ICC Men’s ODI Cricketer of the Decade 👏👏

🔝 Only player with 10,000-plus ODI runs in the period
💯 39 centuries, 48 fifties
🅰️ 61.83 average
✊ 112 catches

A run machine 💥🙌 pic.twitter.com/0l0cDy4TYz

— ICC (@ICC)

മൂന്നാംദിനവും ഇന്ത്യന്‍ മേല്‍ക്കൈ; മെല്‍ബണില്‍ ഓസ്‌ട്രേലിയക്ക് നേരിയ ലീഡ്

click me!