ടി20 ലോകകപ്പിന്റെ ഭാവി 28ന് അറിയാം; കുംബ്ലെയുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും

By Web TeamFirst Published May 15, 2020, 10:40 AM IST
Highlights

വിവിധ രാജ്യങ്ങളെ ക്രിക്കറ്റ് ബോര്‍ഡുകള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ബിസിസിഐ പ്രതിനിധീകരിച്ച് സൗരവ് ഗാംഗുലിയാണ് കോണ്‍റന്‍സില്‍ പറങ്കെടുക്കുക. 
 

മുംബൈ: ഒക്‌ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ വിധി മെയ് 28ന് അറിയാം. ലോകകപ്പിന്റെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 28ന് വീഡിയോ കോണ്‍ഫറന്‍സ് വിളിച്ചുചേര്‍ത്തിരിക്കുകയാണ് ഐസിസി. വിവിധ രാജ്യങ്ങളെ ക്രിക്കറ്റ് ബോര്‍ഡുകള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ബിസിസിഐ പ്രതിനിധീകരിച്ച് സൗരവ് ഗാംഗുലിയാണ് കോണ്‍റന്‍സില്‍ പറങ്കെടുക്കുക. 

ബുണ്ടസ് ലിഗയില്‍ നാളെ പന്തുരുളും; പ്രതീക്ഷയോടെ ഫുട്‌ബോള്‍ ആരാധകര്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില് കുംബ്ലെ നയിക്കുന്ന ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. മത്സരത്തിനിടെ പന്തില്‍ തുപ്പല്‍ പുരട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ചയാകും. എന്നാല്‍ ലോകകപ്പ് നടത്തിപ്പ് തന്നെയാണ് മുഖ്യ അജണ്ട.

ടൂര്‍ണമെന്റ് നീട്ടിവച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഒരു ടീമിനും ഇതുവരെ പരിശീലനം പോലും ആരംഭിക്കാനായിട്ടില്ല. കഴിഞ്ഞ രണ്ട് മാസമായിട്ട് ഇതുതന്നെയാണ് അവസ്ഥ. എന്ന് ആരംഭിക്കുമെന്ന് ഒരുറപ്പുമില്ല. ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പും നടന്നിട്ടില്ല. ഐസിസിയെ കുഴപ്പിക്കുന്നതും ഇതുതന്നെയാണ്.

കോലിയാണോ ജഡേജയാണോ മികച്ച ഫീല്‍ഡര്‍ ? ഉത്തരം ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നെ നല്‍കും  

ഇംഗ്ലണ്ടിലായിരിക്കും കൊവിഡ് ഉണ്ടാക്കിയ ഇടവേളയ്ക്ക് ശേഷം രാജ്യന്തര ക്രിക്കറ്റ് പുനഃരാരംഭിക്കുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. ജൂലൈ- ആഗസ്റ്റ് മാസങ്ങള്‍ വെസ്റ്റ് ഇന്‍ഡീസും പാകിസ്ഥാനും ഇംഗ്ലണ്ടിലെത്തും. അടുത്ത ആഴ്ച മുതല്‍ ഇംഗ്ലീഷ് താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങുമെന്ന് ഇസിബി അറിയിച്ചിരുന്നു.

click me!