ഇന്നിങ്‌സിലെ ആദ്യ പന്ത് നേരിടാന്‍ അവന് മടിയാണ് ! രോഹിത്തിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ധവാന്‍

By Web TeamFirst Published May 14, 2020, 5:06 PM IST
Highlights

ഇന്നിങ്‌സിലെ ആദ്യ പന്ത് നേരിടാന്‍ ശിഖര്‍ ധവാന് മടിയാണെന്ന രോഹിത് ശര്‍മയുടെ ആരോപണം ശരിവച്ച് താരം. കഴിഞ്ഞ ദിവസം ഓസീസ് താരം ഡേവിഡ് വാര്‍ണറുമായി ലൈവില്‍ സംസാരിക്കുമ്പോള്‍ രോഹിത് ഇത്തരത്തില്‍ പറഞ്ഞത്.

മുംബൈ: ഇന്നിങ്‌സിലെ ആദ്യ പന്ത് നേരിടാന്‍ ശിഖര്‍ ധവാന് മടിയാണെന്ന രോഹിത് ശര്‍മയുടെ ആരോപണം ശരിവച്ച് താരം. കഴിഞ്ഞ ദിവസം ഓസീസ് താരം ഡേവിഡ് വാര്‍ണറുമായി ലൈവില്‍ സംസാരിക്കുമ്പോള്‍ രോഹിത് ഇത്തരത്തില്‍ പറഞ്ഞത്. രോഹിത് പറഞ്ഞത് ശരിയാണെന്ന് ധവാന്‍ സമ്മതിച്ചു. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാനുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു ധവാന്‍.

ആ പ്രസ്താവനയോട് ഞാന്‍ യോജിക്കുന്നില്ല; വാര്‍ണര്‍ക്ക് മറുപടിയുമായി രോഹിത് ശര്‍മ

2013ല്‍ നടന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിക്കിടെ ധവാന്‍ തയ്യാറാവാത്തത് കാരണം അന്നു ഓപ്പണറായി പരീക്ഷിക്കപ്പെട്ട തനിക്കു ന്യൂബോള്‍ നേരിടേണ്ടി വന്നതായും രോഹിത് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ധവാന്‍ പറയുന്നതിങ്ങനെ... ''ഓപ്പണിങില്‍ തന്റെ പങ്കാളി യുവതാരമാണെങ്കില്‍ താന്‍ അവനുമായി സംസാരിക്കും. ആദ്യത്തെ പന്ത് നേരിടാന്‍ അവന് ബുദ്ധിമുട്ടുണ്ടെങ്കില്‍ താന്‍ ന്യൂ ബോള്‍ നേരിടുകയും ചെയ്യും. 

2013ല്‍ ഞാന്‍ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഒരു മത്സരത്തിലാണ് രോഹിത് ഓപ്പണറായെത്തുന്നത്. രോഹിത്താവട്ടെ ഓപ്പണറായി തുടക്കമിട്ട മല്‍സരവുമായിരുന്നു. അന്ന് ഞാന്‍ ഇടവേളയ്ക്കു ശേഷം കളിക്കുകയായിരുന്നതിനാല്‍ രോഹിത്താണ് സ്‌ട്രൈക്ക് ചെയ്തത്. പിന്നീട് ഇതൊരു പതിവായി മാറി. ഭൂരിഭാഗം മല്‍സരങ്ങളിലും ഇത് തുടരുകയായിരുന്നു.'' ധവാന്‍ വിശദമാക്കി.

കോലിയാണോ ജഡേജയാണോ മികച്ച ഫീല്‍ഡര്‍ ? ഉത്തരം ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നെ നല്‍കും

അതേസമയം, ഓവറിലെ അവസാന പന്തില്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് നിലനിര്‍ത്തുന്നത് തന്റെ രീതിയാണെന്ന ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ പരാമര്‍ശം ധവാന്‍ തള്ളി. വാര്‍ണര്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നില്ല. മനപ്പൂര്‍വ്വം താന്‍ അങ്ങനെ ഇതുവരെ ചെയ്തിട്ടില്ലെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

click me!