
ദുബായ്: 2021ലെ ഐസിസി ടി20 ടീമിനെ പ്രഖ്യാപിച്ചു. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം(Babar Azam) നായകനാവുന്ന ടീമില്‍ പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകളില്‍ നിന്ന് മൂന്ന് പേര്‍ വീതവും ഓസ്ട്രേലിയയില്‍ നിന്ന് രണ്ട് പേരും, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഓരോ കളിക്കാരും ഇടം നേടി. ഇന്ത്യന്‍ താരങ്ങളാരും ടീമിലില്ല.
ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറും(Jos Buttler) പാക്ക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനുമാണ്(Mohammad Rizwan) ഐസിസി ടി20 ടീമിലെ ഓപ്പണര്‍മാര്‍. വണ്‍ഡൗണായി ക്യാപ്റ്റന്‍ ബാബര്‍ അസം(Babar Azam) എത്തുമ്പോള്‍ നാലാം നമ്പറില്‍ ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രമാണ്(Aiden Markram). ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ എന്നിവരാണ് ബാറ്റിംഗ് നിരയിലുള്ളത്.
പേസര്‍മാരായി ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്, ബംഗ്ലാദേശിന്‍റെ മുസ്തഫിസുര്‍ റഹ്മാന്‍, പാക്കിസ്ഥാന്‍റെ ഷഹീന്‍ അഫ്രീദി എന്നിവര്‍ ഇടം നേടിയപ്പോള്‍ സ്പിന്നര്‍മാരായ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയും ദക്ഷിണാഫ്രിക്കയുടെ ടബ്രൈസ് ഷംസിയും ഇടം പിടിച്ചു.
ടി20 ലോകകപ്പിലെയും കഴിഞ്ഞവര്‍ഷത്തെ മറ്റ് മത്സരങ്ങളിലെയും പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഐസിസി ടീം തെരഞ്ഞെടുത്തത്. ടി20 ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായതാണ് തിരിച്ചടിയായത്. ഇന്ത്യക്ക് പുറമെ ടി20 ലോകകപ്പ് ഫൈനല്‍ കളിച്ച ന്യൂസിലന്‍ഡ് ടീമില്‍ നിന്ന് ഒരു കളിക്കാരന്‍ പോലും ഐസിസി ടീമിലില്ലെന്നതും ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!