SA vs IND : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തില്‍ നായകന്റെ കുപ്പായം; കെ എല്‍ രാഹുലിന് നേട്ടം

By Web TeamFirst Published Jan 19, 2022, 2:15 PM IST
Highlights

ടെസ്റ്റില്‍ വസിം ജാഫറിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറി നേടുന്ന ഓപ്പണറായി രാഹുല്‍. മത്സരം ഇന്ത്യ ജയിക്കുകയും ചെയ്തു. രണ്ടാം മത്സരത്തില്‍ രാഹുല്‍ ക്യാപ്റ്റനായിരുന്നു.

ജൊഹന്നാസ്ബര്‍ഗ്: സെഞ്ചുറിയുടെയാണ് ഇന്ത്യയുടെ താല്‍കാലിക ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (KL Rahul) ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിച്ചത്. ടെസ്റ്റില്‍ വസിം ജാഫറിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറി നേടുന്ന ഓപ്പണറായി രാഹുല്‍. മത്സരം ഇന്ത്യ ജയിക്കുകയും ചെയ്തു. രണ്ടാം മത്സരത്തില്‍ രാഹുല്‍ ക്യാപ്റ്റനായിരുന്നു. വിരാട് കോലിക്ക് (Virat Kohli) പരിക്കേറ്റപ്പോഴാണ് രാഹുല്‍ ക്യാപ്റ്റനായത്. ആദ്യ ഇന്നിംഗ്‌സ് രാഹുല്‍ അര്‍ധ സെഞ്ചുറി നേടിയെങ്കില്‍ ഇന്ത്യ പരാജയപ്പെട്ടു. 

മൂന്നാം ടെസ്റ്റിലും ഇന്ത്യയെ തോല്‍പ്പിച്ച് ദക്ഷിമാഫ്രിക്ക 2-1ന് പരമ്പര സ്വന്തമാക്കി. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമനായിരുന്നു രാഹുല്‍. പിന്നാലെ ഏകദിന ടീമിന്റെ നയിക്കേണ്ട ചുമതല രാഹുലിനായി. രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായപ്പോഴാണ് രാഹുലിന് അവസരം തെളിഞ്ഞത്. മൂന്ന് മത്സരങ്ങളിലും രാഹുലാണ് ഇന്ത്യയെ നയിക്കുക.

ഇന്ത്യയുടെ 26-ാമത്തെ ഏകദിന ക്യാപ്റ്റനാണ് രാഹുല്‍. മാത്രമല്ല, ദക്ഷിണാഫ്രിക്കയില്‍ ക്യാപ്റ്റനായി അരങ്ങേറുന്ന ആദ്യ താരവും രാഹുല്‍ തന്നെ. മറ്റ് ഇന്ത്യന്‍ താരങ്ങളാരും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ക്യാപ്റ്റന്‍സി അരങ്ങേറ്റം നടത്തിയിട്ടില്ല. അവസാനം അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍ എന്നിവരാണ് എവേ ഗ്രൗണ്ടില്‍ ക്യാപ്റ്റന്‍സി അരങ്ങേറ്റം നടത്തിയത്. ഇരുവരുടേയും കീഴില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

ഇന്ത്യയെ നയിക്കാനയതില്‍ അഭിമാനമുണ്ടെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. മികച്ച ഫലം നല്‍കാന്‍ ശ്രമിക്കുമെന്നാണ് രാഹുല്‍ ക്യാപ്റ്റന്‍സിയെ കുറിച്ച് ചോദിച്ചപ്പോല്‍ വ്യക്തമാക്കിയത്.

click me!