പതിറ്റാണ്ടിന്‍റെ ഏകദിന ടീമിനും ധോണി നായകന്‍; ഏറ്റവും കൂടുതല്‍ താരങ്ങള്‍ ഇന്ത്യയില്‍ നിന്ന്

By Web TeamFirst Published Dec 27, 2020, 3:57 PM IST
Highlights

ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയും ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറുമാണ് ഓപ്പണര്‍മാര്‍.

ദുബായ്: ഐസിസിയുടെ പതിറ്റാണ്ടിന്‍റെ പുരുഷ ഏകദിന ടീമിനും എം എസ് ധോണി നായകന്‍. 2011ല്‍ ഇന്ത്യയെ ലോകകപ്പ് ജയത്തിലേക്ക് നയിച്ചിരുന്നു ധോണി. നേരത്തെ ടി20 ടീം നായകനായും ധോണി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പതിറ്റാണ്ടിന്‍റെ ഏകദിന ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. 

ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയില്‍ നിന്നും രണ്ട് പേര്‍ വീതവും ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് ഓരോ താരങ്ങളും സ്ഥാനം കണ്ടെത്തി. 

ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയും ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറുമാണ് ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ ഇന്ത്യയുടെ റണ്‍മെഷീന്‍ വിരാട് കോലി. നാലാം നമ്പറില്‍ ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സ് എത്തുമ്പോള്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനാണ് അഞ്ചാമന്‍. ഫിനിഷിംഗിന് പേരുകേട്ട ധോണി ആറാം നമ്പറിലാണ് എത്തുക. ടീമിലെ വിക്കറ്റ് കീപ്പറും ധോണിയാണ്. 

ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്‌സാണ് ഷാക്കിബിനെ കൂടാതെ ടീമിലെ ഓള്‍റൗണ്ടര്‍. ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക്, ന്യൂസിലന്‍ഡിന്‍റെ ട്രെന്‍ഡ് ബോള്‍ട്ട്, ശ്രീലങ്കയുടെ ലസിത് മലിംഗ എന്നിവരാണ് ഇലവനിലെ പേസര്‍മാര്‍. ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിറാണ് ഏക സ്‌പിന്നര്‍. 

The ICC Men's ODI Team of the Decade:

🇮🇳 🇮🇳 🇮🇳
🇦🇺 🇦🇺
🇿🇦 🇿🇦
🇧🇩
🏴󠁧󠁢󠁥󠁮󠁧󠁿
🇳🇿
🇱🇰 pic.twitter.com/MueFAfS7sK

— ICC (@ICC)

'തല' നയിക്കും; പതിറ്റാണ്ടിലെ മികച്ച പുരുഷ ടി20 ടീമിനെ പ്രഖ്യാപിച്ച് ഐസിസി, സര്‍പ്രൈസുകളേറെ

click me!