ദുബായ്: ഐസിസിയുടെ പതിറ്റാണ്ടിലെ പുരുഷ ടി20 ടീമിന്‍റെ നായകന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. ധോണിയെ കൂടാതെ രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്‌പ്രീത് ബുമ്ര എന്നീ ഇന്ത്യന്‍ താരങ്ങളും ഇലവനിലുണ്ട്. അതേസമയം പാകിസ്ഥാനിലും ന്യൂസിലന്‍ഡിലും ഇംഗ്ലണ്ടിലും നിന്ന് താരങ്ങളാരുമില്ല എന്നത് സവിശേഷതയാണ്. 

ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയും യുണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലുമാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍. ഓസ്‌‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് മൂന്നാം നമ്പറില്‍. ഫിഞ്ചിന് ശേഷമെത്തുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ.ബി ഡിവില്ലിയേഴ്‌സും ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലും 'തല' എം എസ് ധോണിയും. ധോണി തന്നെയാണ് വിക്കറ്റ് കീപ്പര്‍. മാക്‌സ്‌വെല്ലിനെ കൂടാതെ വിന്‍ഡീസിന്‍റെ കീറോണ്‍ പൊള്ളാര്‍ഡാണ് ടീമിലെ ഓള്‍റൗണ്ടര്‍. 

മൂന്ന് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ മാത്രമേ ടീമിലുള്ളൂ എന്നതും സവിശേഷതയാണ്. അഫ്‌ഗാന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ് സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍. യോര്‍ക്കര്‍ വീരന്‍മാര്‍ എന്ന വിശേഷണം നേടിയ ഇന്ത്യയുടെ ജസ്‌പ്രീത് ബുമ്രയും ലസിത് മലിംഗയുമാണ് ടീമിലെ പേസര്‍മാര്‍. 

അസറും സച്ചിനും ഗാംഗുലിയും കോലിയും മാത്രമല്ല; ആ പട്ടികയില്‍ ഇനി രഹാനെയും