വമ്പൻ ജയം നേടിയിട്ടും പോയന്‍റ് ടേബിളിൽ ദക്ഷിണാഫ്രിക്ക രണ്ടാമത്, ഇംഗ്ലണ്ട് നെതർലന്‍ഡ്സിനും പിന്നിൽ

Published : Oct 08, 2023, 09:51 AM IST
വമ്പൻ ജയം നേടിയിട്ടും പോയന്‍റ് ടേബിളിൽ ദക്ഷിണാഫ്രിക്ക രണ്ടാമത്, ഇംഗ്ലണ്ട് നെതർലന്‍ഡ്സിനും പിന്നിൽ

Synopsis

ഇന്നലെ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ ദക്ഷിണാഫ്രിക്ക നെറ്റ് റണ്‍ റേറ്റില്‍(+2.040)രണ്ടാം സ്ഥാനത്താണ്. നെതര്‍ലന്‍ഡ്സിനെതിരെ ആദ്യമത്സരത്തില്‍ ജയത്തോടെ തുടങ്ങിയ പാകിസ്ഥാനാണ് നെറ്റ് റണ്‍റേറ്റില്‍(+1.620) മൂന്നാം സ്ഥാനത്തുള്ളത്.

ചെന്നൈ: ലോകകപ്പില്‍ ഇന്ത്യയും ഓസ്ട്രേലിയും ഒഴികെയുള്ള ടീമുകളെല്ലാം ഓരോ മത്സരം വീതം പൂര്‍ത്തിയാക്കിയപ്പോള്‍ പോയന്‍റ് ടേബിളില്‍ അവസാന സ്ഥാനത്തായി നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്. ആദ്യ മത്സരത്തില്‍ അഹമ്മദാബാദില്‍ നിലവിലെ റണ്ണറപ്പുകളായ ന്യൂസിലന്‍ഡിനോടേറ്റ കനത്ത തോല്‍വിയാണ് ഇംഗ്ലണ്ടിനെ പത്താം സ്ഥാനത്തേക്ക് തള്ളിവിട്ടത്. ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയം നേടിയ ന്യൂസിലന്‍ഡ് ആണ് മികച്ച നെറ്റ് റണ്‍ റേറ്റില്‍(+2.149) ഒന്നാം സ്ഥാനത്ത്.

ഇന്നലെ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ ദക്ഷിണാഫ്രിക്ക നെറ്റ് റണ്‍ റേറ്റില്‍(+2.040)രണ്ടാം സ്ഥാനത്താണ്. നെതര്‍ലന്‍ഡ്സിനെതിരെ ആദ്യമത്സരത്തില്‍ ജയത്തോടെ തുടങ്ങിയ പാകിസ്ഥാനാണ് നെറ്റ് റണ്‍റേറ്റില്‍(+1.620) മൂന്നാം സ്ഥാനത്തുള്ളത്. അഫ്ഗാനെതിരെ ജയത്തുടക്കമിട്ട ബംഗ്ലാദേശ്(+1.438) നാലാം സ്ഥാനത്തുള്ളപ്പോള്‍ ഇതുവരെ ഒരു മത്സരവും കളിക്കാത്ത ഇന്ത്യ അഞ്ചാമതും ഓസ്ട്രേലിയ ആറാമതുമാണ്.

ആദ്യ മത്സരത്തില്‍ വമ്പന്‍ തോല്‍വി വഴങ്ങിയെങ്കിലും നെറ്റ് റണ്‍റേറ്റില്‍(-1.438) ഒരുപാട് പിന്നിലാവാതിരുന്ന അഫ്ഗാനിസ്ഥാന്‍ ആണ്  ഏഴാമത്. പാകിസ്ഥാനോട് തോറ്റെങ്കിലും മികച്ച പോരാട്ടം കാഴ്ചവെച്ച നെതര്‍ലന്‍ഡ്സ്(-1.620) റണ്‍റേറ്റില്‍ എട്ടാം സ്ഥാനത്തുള്ളപ്പോള്‍ ഇന്നലെ ദക്ഷിണാഫ്രിക്കയോട് കനത്ത തോല്‍വി വഴങ്ങിയ ശ്രീലങ്ക നെറ്റ് റണ്‍ റേറ്റില്‍(-2.040) ഒമ്പതാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്(-2.149) റണ്‍ റേറ്റുമായി ഏറ്റവും അവസാന സ്ഥാനത്ത് നില്‍ക്കുന്നു.

ചെന്നൈയിൽ ഇന്ത്യ പേടിക്കുന്നത് ഈ റെക്കോർഡ്, ചെപ്പോക്കിൽ ഓസീസ് അപരാജിതർ, ടോസ് നിര്‍ണായകം, പിച്ച് റിപ്പോർട്ട്

ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്നാണ് തുടക്കമാകുക. കരുത്തരായ ഓസ്ട്രേലിയയാണ് ആദ്യ കളിയില്‍ എതിരാളികൾ.ലോകകപ്പില്‍ ഇരു ടീമുകളുടെയും ആദ്യ മത്സരമാണിത്. ചെന്നൈയിൽ ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. ലോകകപ്പ് പോരിൽ ഓസീസ് ചെന്നൈയിൽ തോറ്റിട്ടില്ല. ഇന്ത്യയുൾപ്പടെ മുൻപ് നേരിട്ട മൂന്ന് എതിരാളികളേയും തോൽപിച്ചു. 2019 ലോകകപ്പിന് ശേഷം ഇന്ത്യയും ഓസ്ട്രേലിയയും 12 ഏകദിനത്തിൽ ഏറ്റുമുട്ടി. ഇരുടീമിനും ആറ് ജയം വീതം.

PREV
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല