
ദുബായ്: ഡിസംബറിലെ ഐസിസിയുടെ മികച്ച പുരുഷ താരത്തെ(ICC Player of the Month) പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ(IND vs NZ) മുംബൈ ടെസ്റ്റില്‍ ഒരു ഇന്നിംഗ്സിലെ പത്ത് വിക്കറ്റ് ഉള്‍പ്പെടെ 14 വിക്കറ്റ് വീഴ്ത്തിയ ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേലാണ്((Ajaz Patel)ഡിസംബറിലെ മികച്ച പുരുഷ താരം.
ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍(Mayank Agarwal)ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്(Mitchell Starc) എന്നിവരെ പിന്തള്ളിയാണ്, അജാസ് പട്ടേലിന്‍റെ നേട്ടം. ഒരിന്നിംഗ്സിലെ 10 വിക്കറ്റും വീഴ്ത്തുകയെന്ന അപൂര്‍വനേട്ടം സ്വന്തമാക്കിയ അജാസിന്‍റെ പ്രകടനം അസാമാന്യമായിരുന്നുവെന്ന് ഐസിസി വോട്ടിംഗ് അക്കാദമി അംഗം ജെ പി ഡുമിനി പറഞ്ഞു. ഈ നേട്ടം ആഘോഷിക്കേണ്ടതുണ്ടെന്നും ഡുമിനി വ്യക്തമാക്കി.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മുംബൈയില്‍ നടന്ന രണ്ടാം ടെസ്റ്റിലാണ് ഇന്നിംഗ്സിലെ പത്തില്‍ പത്ത് വിക്കറ്റും വീഴ്ത്തി അജാസ് ചരിത്ര നേട്ടം കുറിച്ചത്. ജിം ലേക്കര്‍ക്കും അനില്‍ കുംബ്ലെക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും ഇതിലൂട അജാസ് സ്വന്തമാക്കിയിരുന്നു.
ഡിസംബറില്‍ ആകെ കളിച്ച ഒരേയൊരു ടെസ്റ്റില്‍ നിന്ന് 14 വിക്കറ്റ് വീഴ്ത്തിയ അജാസ് 2021ലെ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമണ് മുംബൈയില്‍ ഇന്ത്യക്കെതിരെ പുറത്തെടുത്തത്. എന്നിട്ടും ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്ന് അജാസിനെ ന്യൂസിലന്‍ഡ് ഒഴിവാക്കിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!