കേരളത്തിലെ 'കണ്ടം ക്രിക്കറ്റ്' ചിത്രം പങ്കുവച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍

Web Desk   | Asianet News
Published : Mar 06, 2021, 07:03 AM IST
കേരളത്തിലെ 'കണ്ടം ക്രിക്കറ്റ്' ചിത്രം പങ്കുവച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍

Synopsis

തൃശ്ശൂര്‍ ജില്ലയിലെ പൈന്‍കുളത്ത് നിന്നുള്ള കാഴ്ചയാണ് പങ്കുവച്ചിരിക്കുന്നത്. പച്ച വിരിച്ച പാടത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ചിത്രമാണ് ഫോട്ടോയില്‍. 

തിരുവനന്തപുരം: ലോകത്തിലെമ്പാടും ഏത് പ്രദേശത്തും ക്രിക്കറ്റ് കളിക്കുന്ന മനോഹര ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്ന പതിവുണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍. ഇത്തരത്തില്‍ ഇത്തവണ അവര്‍ പങ്കുവച്ചത് കേരളത്തില്‍ നിന്നുള്ള ഒരു ദൃശ്യമാണ്.

തൃശ്ശൂര്‍ ജില്ലയിലെ പൈന്‍കുളത്ത് നിന്നുള്ള കാഴ്ചയാണ് പങ്കുവച്ചിരിക്കുന്നത്. പച്ച വിരിച്ച പാടത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ചിത്രമാണ് ഫോട്ടോയില്‍. സുബ്രഹ്മണ്യന്‍ എന്നയാളാണ് ഫോട്ടോ എടുത്തതെന്ന് ഐസിസിയുടെ പോസ്റ്റില്‍ പറയുന്നു. മലയാളികള്‍ അടക്കം നിരവധിപ്പേരാണ് ഇതിനകം തന്നെ പോസ്റ്റില്‍ ലൈക്കും കമന്‍റും നടത്തിയിരിക്കുന്നത്. അവസാനം പരിശോധിക്കുമ്പോള്‍ പോസ്റ്റിനുള്ള ലൈക്ക് അരലക്ഷം കവിഞ്ഞിട്ടുണ്ട്. അയിരത്തിലേറെ ഷെയറും വന്നിട്ടുണ്ട്.

That outfield 😍 📸 Eruppalath Subrahmanian 📍 Painkulam, Kerala, India

Posted by ICC - International Cricket Council on Friday, 5 March 2021

രസകരമായ കമന്‍റുകളാണ് പോസ്റ്റില്‍ വന്നിരിക്കുന്നത്. ഏറെയും മലയാളികളാണ് കമന്‍റ് നടത്തിയിരിക്കുന്നത്. കേരളത്തിന്‍റെ കണ്ടം ക്രിക്കറ്റിനെ ആദരിച്ചതിന് നന്ദിയെന്നാണ് ചിലരുടെ കമന്‍റ്. അന്താരാഷ്ട്ര മാച്ചുകളില്‍ ബിസിസിഐ ഈ പിച്ചുകള്‍ കണ്ടാണോ പിച്ചൊരുക്കുന്നത് എന്നാണ് ഒരു ക്രിക്കറ്റ് ആരാധകന്‍ ചോദിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിന് ശേഷം മൊഹ്സിന്‍ നഖ്വിയെ അവഗണിച്ച് ഇന്ത്യന്‍ താരങ്ങള്‍
ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ശ്രീലങ്കയ്ക്ക് പതിഞ്ഞ തുടക്കം; ആദ്യ വിക്കറ്റ് നഷ്ടം