പന്തിന്‍റെ സെഞ്ചുറികണ്ട് ആവേശം അടക്കാനാവാതെ സീറ്റില്‍ നിന്ന് ചാടിയിറങ്ങി കോലി

By Web TeamFirst Published Mar 5, 2021, 8:10 PM IST
Highlights

വ്യക്തിഗത സ്രകോര്‍ 89ല്‍ നില്‍ക്കെ ഇംഗ്ലണ്ട് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണെ റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറിയടിച്ച് ഇംഗ്ലണ്ട് താരങ്ങളെപ്പോലും അമ്പരിപ്പിച്ച പന്ത് 94ല്‍ നില്‍ക്കെ ജോ റൂട്ടിനെ സിക്സിന് പറത്തിയാണ് തന്‍റെ കരിയറിലെ മൂന്നാം സെഞ്ചുറി കുറിച്ചത്.

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ റിഷഭ് പന്ത് നേടിയ സെഞ്ചുറി ഇന്ത്യന്‍ ടീമിന് എത്രമാത്രം പ്രധാനമായിരുന്നുവെന്ന് ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രതികരണം കണ്ടാല്‍ വ്യക്തമാവും. ഇംഗ്ലണ്ടിനെ 205 റണ്‍സിലൊതുക്കിയതിന്‍റെ ആവേശത്തില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ വിചാരിച്ചപോലെയല്ല കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയത്.

ടീം സ്കോര്‍ 150 റണ്‍സ് കടക്കുന്നതിന് മുമ്പെ ആദ്യ രണ്ട് സെഷനുകളില്‍ തന്നെ ആറ് ബാറ്റ്സ്മാന്‍മാര്‍ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തിയപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും ആദ്യം കരുതലോടെയും ഇംഗ്ലണ്ടിന്‍റെ സ്കോര്‍ മറികടന്നശേഷം ആക്രമിച്ചും കളിച്ച റിഷഭ് പന്തും പിന്തുണ നല്‍കിയ റിഷഭ് പന്തുമാണ് ഇന്ത്യയ്ക്ക് രണ്ടാം ദിനം മുന്‍തൂക്കം നല്‍കിയത്.

വ്യക്തിഗത സ്രകോര്‍ 89ല്‍ നില്‍ക്കെ ഇംഗ്ലണ്ട് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണെ റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറിയടിച്ച് ഇംഗ്ലണ്ട് താരങ്ങളെപ്പോലും അമ്പരിപ്പിച്ച പന്ത് 94ല്‍ നില്‍ക്കെ ജോ റൂട്ടിനെ സിക്സിന് പറത്തിയാണ് തന്‍റെ കരിയറിലെ മൂന്നാം സെഞ്ചുറി കുറിച്ചത്.

മുമ്പ് പലപ്പോഴും 90കളില്‍ ആവേശം മൂത്ത് പുറത്തായിട്ടുള്ള പന്ത് ഇത്തവണ മൂന്നക്കം കടന്നപ്പോള്‍ ആവേശത്തില്‍ ചാടിയിറങ്ങിയത് മറ്റാരുമായിരുന്നില്ല, ഡ്രസ്സിംഗ് റൂമിലിരുന്ന ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു. സീറ്റില്‍ നിന്ന് ചാടിയിറങ്ങി ഡ്രസ്സിംഗ് റൂമിന്‍റെ ബാല്‍ക്കണിയിലേക്ക് ഓടിയെത്തിയാണ് കോലി പന്തിനെ അഭിനന്ദിച്ചത്.

Kohli running forward to Appreciate Pant.
When is your show idolo?😔 pic.twitter.com/EASAfCVheJ

— King 🤴🇮🇹 (@Pran33Th__18)

പന്ത് 94ല്‍ നില്‍ക്കെ സമ്മര്‍ദ്ദം മുറ്റിയ മുഖങ്ങളുമായി ഇരുന്ന ഇന്ത്യന്‍ താരങ്ങളെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു പന്തിന്‍റെ സിക്സ്. സെഞ്ചുറിക്ക് പിന്നാലെ ആന്‍ഡേഴ്സന്‍റെ പന്തില്‍ റിഷഭ് പന്ത് പുറത്തായെങ്കിലും 89 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡുമായി കളിയില്‍ ഇന്ത്യ മുന്‍തൂക്കം തിരിച്ചുപിടിച്ചു.

click me!