പിച്ച് മാറും, കൂടെ കളിയും! ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കുന്ന ന്യൂയോര്‍ക്കിലെ അപകട പിച്ച് മിനുക്കിയെടുക്കും

Published : Jun 07, 2024, 07:46 AM ISTUpdated : Jun 07, 2024, 07:52 AM IST
പിച്ച് മാറും, കൂടെ കളിയും! ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കുന്ന ന്യൂയോര്‍ക്കിലെ അപകട പിച്ച് മിനുക്കിയെടുക്കും

Synopsis

ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നടക്കാനിരിക്കെ പിച്ചിന്റെ നിലവാരം ഉയര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. അല്ലെങ്കില്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു. 

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിനായി ന്യൂയോര്‍ക്കില്‍ പുതുതായി ഒരുക്കിയ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിനെതിരെ രൂക്ഷമായ വിമര്‍ശനാണ് ഉയര്‍ന്നത്. ശ്രീലങ്ക - ദക്ഷിണാഫ്രിക്ക, ഇന്ത്യ - അയര്‍ലന്‍ഡ് മത്സരങ്ങളാണ് സ്റ്റേഡിയത്തില്‍ ഇത് രണ്ടും ചെറിയ സ്‌കോറില്‍ ഒതുങ്ങിയ മത്സരങ്ങളായിരുന്നു. ഇന്ത്യ - അയര്‍ലന്‍ഡ് മത്സത്തോടെ വിമര്‍നങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തി. ലോകകപ്പിന് ഒരുക്കേണ്ടത് ഇത്തരത്തില്‍ നിലവാരമില്ലാത്ത പിച്ചുകളിലല്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ഈ മത്സരത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരിക്കേറ്റതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നു. മത്സരത്തിനിടെ രോഹിത്തിന് കയ്യില്‍ പന്ത് കൊള്ളുകയായിരുന്നു. നേരിയ വേദനയുണ്ടെന്ന് രോഹിത് മത്സരത്തിന് ശേഷം പറയുകയും ചെയ്തു. റിഷഭ് പന്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രമാണ്. അദ്ദേഹത്തിന്റെ കൈ മുട്ടില്‍ പന്ത് കൊള്ളുകയും ഫിസിയോക്ക് ഗ്രൗണ്ടിലെത്തി പരിശോധിക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തു.

ആരും ഉത്തരവാദിത്തം കാണിച്ചില്ല! യുഎസിനോടേറ്റ ഞെട്ടിപ്പിക്കുന്ന തോല്‍വിയില്‍ സഹതാരങ്ങളെ കുറ്റപ്പെടുത്തി ബാബര്‍

ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നടക്കാനിരിക്കെ പിച്ചിന്റെ നിലവാരം ഉയര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. അല്ലെങ്കില്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ പിച്ചിന്റെ നിലവാരം ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ഐസിസി. ഇതുമായി ബന്ധപ്പെട്ട് ഐസിസി പ്രസ്താവന പുറത്താക്കിയിരുന്നു. അതില്‍ പറയുന്നത് ഇങ്ങനെ... ''പിച്ചിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി നിലവാരമുള്ള പിച്ച് ഒരുക്കുകയാണ് ലക്ഷ്യം. അതിനായി വിദഗ്ധ സംഘം വേണ്ട രീതിയിലുള്ള നടപടി സ്വീകരിക്കുന്നുണ്ട്.'' പ്രസ്താവനയില്‍ വ്യക്തമാക്കി.

യുഎസിനും ഇനി സൂപ്പര്‍ എട്ട് സ്വപ്നം കാണാം! പാകിസ്ഥാനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, ഇനിയെല്ലാം നിര്‍ണായകം

പിച്ചിനെതിരെ തുടക്കം മുതല്‍ കടുത്ത വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ളവര്‍ അത് വ്യക്തമാക്കിയിരുന്നു. പരിശീലന സൗകര്യങ്ങളില്‍ പിച്ചിലും അതൃപ്തി പ്രകടിപ്പിച്ച് അദ്ദേഹം ഐസിസിക്ക് കത്തെഴുതുകയും ചെയ്തു. നല്‍കിയ ആറ് പിച്ചുകളില്‍ മൂന്നെണ്ണം ഇന്ത്യന്‍ ടീം ഉപയോഗിച്ചു. നിലവാരമില്ലാത്ത പിച്ചാണിതെന്നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരാതി. താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുള്ള പിച്ചാണിതെന്നായിരുന്നു വിലയിരുത്തല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍