ടി20 ലോകകപ്പ്: വെടിക്കെട്ടിന്‍റെ മേളപ്പെരുപ്പത്തിന് ദുബായ്; ഇംഗ്ലണ്ടിന് ടോസ്, സര്‍പ്രൈസുമായി വിന്‍ഡീസ്

By Web TeamFirst Published Oct 23, 2021, 7:14 PM IST
Highlights

ഐപിഎല്ലിനിടെ പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ വിന്‍ഡീസ് നിരയിലിറങ്ങുന്നു എന്നതാണ് ശ്രദ്ധേയം

ദുബായ്: ടി20 ലോകകപ്പിലെ(ICC T20 World Cup 2021) രണ്ടാം സൂപ്പര്‍ 12 പോരാട്ടത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട്(England) നായകന്‍ ഓയിന്‍ മോര്‍ഗന്‍(Eoin Morgan) വെസ്റ്റ് ഇന്‍ഡീസിനെ(West Indies) ബാറ്റിംഗിനയച്ചു. ഐപിഎല്ലിനിടെ പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍(Andre Russell) വിന്‍ഡീസ് നിരയിലിറങ്ങുന്നു എന്നതാണ് ശ്രദ്ധേയം. എല്ലാം മത്സരത്തിലും റസലിനെ നാല് ഓവര്‍ പന്തെറിയുന്നതില്‍ ആശ്രയിക്കില്ലെന്ന് വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ്(Kieron Pollard) ടോസ് വേളയില്‍ വ്യക്തമാക്കി. 

England have won the toss and opted to field in Dubai 🏏 pic.twitter.com/WqxRP9MF5i

— T20 World Cup (@T20WorldCup)

ഇംഗ്ലണ്ട്: Jos Buttler(w), Jason Roy, Dawid Malan, Eoin Morgan(c), Jonny Bairstow, Liam Livingstone, Moeen Ali, Chris Woakes, Chris Jordan, Adil Rashid, Tymal Mills

വെസ്റ്റ് ഇന്‍ഡീസ്: Evin Lewis, Lendl Simmons, Chris Gayle, Shimron Hetmyer, Nicholas Pooran(w), Kieron Pollard(c), Andre Russell, Dwayne Bravo, Akeal Hosein, Obed McCoy, Ravi Rampaul

കിരീടം നിലനിലനിര്‍ത്താന്‍ മിന്നും തുടക്കത്തിനാണ് ടി20യില്‍ അത്ഭുതങ്ങള്‍ കാട്ടാറുള്ള വിന്‍ഡീസ് ഇറങ്ങുന്നത്. അതേസമയം പഴയ കണക്കുവീട്ടാനുറച്ചാണ് ഇംഗ്ലണ്ടിന്‍റെ വരവ്. 2016ലെ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് വെസ്റ്റ് ഇന്‍ഡീസ് കിരീടം നേടിയത്. ദുബായില്‍ വിന്‍ഡീസ് ഇതുവരെ ജയിച്ചിട്ടില്ല. കളിച്ച രണ്ട് മത്സരത്തിലും വിന്‍ഡീസ് തോറ്റു. ഇംഗ്ലണ്ട് ദുബായില്‍ കളിച്ചത് ആറ് മത്സരങ്ങളിലെങ്കില്‍ നാല് ജയവും രണ്ട് തോല്‍വിയുമായിരുന്നു ഫലം. 

ടി20 ലോകകപ്പ്: മാരകം മാര്‍ക്രം! സ്‌മിത്തിനെ പുറത്താക്കി വിസ്‌‌മയ ക്യാച്ച്- വീഡിയോ

click me!