ടി20 ലോകകപ്പ്: മാരകം മാര്‍ക്രം! സ്റ്റീവ് സ്‌മിത്തിനെ പുറത്താക്കി വിസ്‌‌മയ ക്യാച്ച്- വീഡിയോ

Published : Oct 23, 2021, 06:54 PM ISTUpdated : Oct 23, 2021, 08:25 PM IST
ടി20 ലോകകപ്പ്: മാരകം മാര്‍ക്രം! സ്റ്റീവ് സ്‌മിത്തിനെ പുറത്താക്കി വിസ്‌‌മയ ക്യാച്ച്- വീഡിയോ

Synopsis

ആന്‍‌റിച്ച് നോര്‍ക്യ എറിഞ്ഞ 15-ാം ഓവറിലെ അഞ്ചാം പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച സ്‌മിത്തിനെ ആരും അമ്പരപ്പിക്കും വിധം പറക്കും ക്യാച്ചുമായി മാര്‍ക്രം പറഞ്ഞയച്ചു

അബുദാബി: ടി20 ലോകകപ്പിലെ(ICC T20 World Cup 2021) സൂപ്പര്‍ 12 പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ ക്രിക്കറ്റ് ലോകത്തെ വിസ്‌മയിപ്പിച്ച് പറക്കും ക്യാച്ച്. ഓസ്‌ട്രേലിയക്കെതിരായ(AUS vs SA) മത്സരത്തില്‍ സ്റ്റീവ് സ്‌മിത്തിനെ(Steven Smith) പുറത്താക്കാന്‍ എയ്ഡന്‍ മാര്‍ക്രമാണ്(Aiden Markram) അതിശയിപ്പിക്കുന്ന ക്യാച്ചെടുത്തത്. 

119 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ 38-3 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയായിരുന്നു ഓസീസിനെ കരകയറ്റുകയായിരുന്നു സ്റ്റീവ് സ്‌മിത്ത്. എന്നാല്‍ ആന്‍‌റിച്ച് നോര്‍ക്യ എറിഞ്ഞ 15-ാം ഓവറിലെ അഞ്ചാം പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച സ്‌മിത്തിനെ ആരും അമ്പരപ്പിക്കും വിധം പറക്കും ക്യാച്ചുമായി മാര്‍ക്രം പറഞ്ഞയച്ചു. മിഡ് വിക്കറ്റിലൂടെ സ്‌മിത്ത് പുള്ളിന് ശ്രമിച്ചപ്പോള്‍ ലോംഗ് ഓണില്‍ നിന്ന് ഓടിത്തുടങ്ങിയ മര്‍ക്രാം പറന്ന് പന്ത് കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. സ്‌മിത്ത് 34 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ സഹിതം 35 റണ്‍സെടുത്തു. 

കാണാം മര്‍ക്രാമിന്‍റെ ക്യാച്ച്- വീഡിയോ

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസിനെ 20 ഓവറില്‍ 9 വിക്കറ്റിന് 118 റണ്‍സ് എന്ന നിലയില്‍ ഓസീസ് മെരുക്കുകയായിരുന്നു. എയ്‌ഡന്‍ മാര്‍ക്രം ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോററായപ്പോള്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ജോഷ് ഹേസല്‍വുഡ്, ആദം സാംപ, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ ബൗളിംഗാണ് ഓസീസിനെ തുണച്ചത്. നായകന്‍ തെംബ ബവൂമ 12 ഉം വാന്‍ ഡര്‍ ഡസ്സന്‍ 2ഉം ഹെന്‍‌റിച്ച് ക്ലാസന്‍ 13 ഉം ക്വിന്‍റണ്‍ ഡി കോക്ക് 7 ഉം ഡേവിഡ് മില്ലര്‍ 16 ഉം റണ്‍സെടുത്ത് പുറത്തായി. 

ഫിഞ്ചും വാര്‍ണറും മടങ്ങി, ദക്ഷിണാഫ്രിക്കക്കെതിരെ ഓസീസിന് ബാറ്റിംഗ് തകര്‍ച്ച

കോലിയല്ല, ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന് ഏറ്റവും വലിയ ഭീഷണി അവര്‍ രണ്ടുപേരെന്ന് യൂനിസ് ഖാന്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍