
ദുബായ്: ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടവുമായി ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ നേടിയ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അഭിഷേക് ശര്‍മ പുതിയ ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 829 റേറ്റിംഗ് പോയന്‍റുമായാണ് അഭിഷേക് രണ്ടാം സ്ഥാനത്തെത്തിയത്. 855 റേറ്റിംഗ് പോയന്‍റുള്ള ട്രാവിസ് ഹെഡ് ആണ് ഒന്നാമത്.
രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയുടെ തിലക് വര്‍മ ഒരു സ്ഥാനം താഴേക്കിറങ്ങി മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ ഇംഗ്ലണ്ടിനെതിരെ നിരാശപ്പെടുത്തിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനമിറങ്ങി അഞ്ചാം സ്ഥാനത്തായി. ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യൻ താരങ്ങളാണുള്ളത്. അതേസമയം, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയ മലാളി താരം സഞ്ജു സാംസൺ അഞ്ച് സ്ഥാനം താഴേക്കിറങ്ങി 35-ാം സ്ഥാനത്തേക്ക് വീണു. .യശസ്വി ജയ്സ്വാള്‍(12), റുതുരാജ് ഗെയ്ക്‌വാദ്(21) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ള മറ്റ് ഇന്ത്യൻ താരങ്ങള്‍.
26-ാം വയസില്‍ ലോകത്തിന്‍റെ നെറുകയില്‍ റാഷിദ് ഖാന്‍, ടി20 ക്രിക്കറ്റ് വിക്കറ്റ് വേട്ടയില്‍ ഒന്നാമൻ
ടി20 ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് മറ്റൊരു ശ്രദ്ധേയ മാറ്റം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ 14 വിക്കറ്റുമായി പരമ്പരയുടെ താരമായ വരുണ്‍ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് 705 റേറ്റിംഗ് പോയന്‍റുമായാണ് മൂന്നാമെത്തിയത്. ഇതേ റേറ്റിംഗ് പോയന്‍റുള്ള ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദ് രണ്ടാമതും 707 റേറ്റിംഗ് പോയന്‍റുള്ള വെസ്റ്റ് ഇന്‍ഡീസിന്‍റെ അക്കീല്‍ ഹൊസൈന്‍ ഒന്നാമതുമാണ്.
ഇന്ത്യയുടെ രവി ബിഷ്ണോയ് നാലു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ അര്‍ഷ്ദീപ് സിംഗ് ഒരു സ്ഥാനം താഴേക്കിറങ്ങി ഒമ്പതാം സ്ഥാനത്തായി. അക്സര്‍ പട്ടേല്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി പതിമൂന്നാമതാണ്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെയാണ് ഒന്നാമത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!