ഐസിസി ടി20 റാങ്കിംഗ്; ഇന്ത്യക്ക് തിരിച്ചടി

Published : May 07, 2019, 12:28 PM IST
ഐസിസി ടി20 റാങ്കിംഗ്; ഇന്ത്യക്ക് തിരിച്ചടി

Synopsis

ബാറ്റിംഗ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള  ലോകേഷ് രാഹുലും പത്താം സ്ഥാനത്തുള്ള രോഹിത് ശര്‍മയും മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍.

ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യക്ക് തിരിച്ചടി. പുതിയ റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. പാക്കിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് രണ്ടാമതും ദക്ഷിണാഫ്രിക്ക മൂന്നാമതുമുള്ള റാങ്കിംഗില്‍ ഓസ്ട്രേലിയ ആണ് നാലാം സ്ഥാനത്ത്. ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് ടീമുകളാണ് ആറു മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.

ബാറ്റിംഗ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള  ലോകേഷ് രാഹുലും പത്താം സ്ഥാനത്തുള്ള രോഹിത് ശര്‍മയും മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. പാക്കിസ്ഥാന്റെ ബാബര്‍ അസം ആണ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമത്. കോളിന്‍ മണ്‍റോ, ഗ്ലെന്‍ മാക്സ്‌വെല്‍, ആരോണ്‍ ഫിഞ്ച് എന്നിവരാണ് രണ്ട് മുതല്‍ നാലുവരെയുള്ള സ്ഥാനങ്ങളില്‍.

അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റഷീദ് ഖാനാണ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാമത്. അഞ്ചാം സ്ഥാനത്തുള്ള കുല്‍ദീപ് യാദവ് മാത്രമാണ് ആദ്യ പത്തിലെ ഏക ഇന്ത്യന്‍ ബൗളര്‍. പാക്കിസ്ഥാന്റെ ഇമാദ് വാസിമും ഷദാബ് ഖാനും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദാണ് നാലാം സ്ഥാനത്ത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍
അവസാന പന്തില്‍ ഏദന്റെ വക സിക്‌സ്! രാജസ്ഥാന്റെ 344 റണ്‍സ് വിജയലക്ഷ്യം മറികടന്ന് കേരളം