
ജമൈക്ക: ഈ മാസം അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ വൈസ് ക്യാപ്റ്റനായി സീനിയര്‍ താരം ക്രിസ് ഗെയ്‌ലിനെ തെരഞ്ഞെടുത്തു. വിന്‍ഡീസിന്റെ മുന്‍ നായകന്‍ കൂടിയായ ഗെയ്‌ല്‍ 2010 ജൂണിലാണ് വിന്‍സീഡിനെ അവസാനമായി നയിച്ചത്.
ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഗെയ്ല്‍ പ്രതികരിച്ചു. ടീമിലെ ഏറ്റവും സീനിയര്‍ താരമെന്ന നിലയ്ക്ക് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറെയും ടീമിലെ മറ്റ് കളിക്കാരെയും പിന്തുണക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും ഗെയ്‌ല്‍ പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പാവും ഇതെന്നും വിന്‍ഡീസ് ടീമിനുമേല്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളതെന്നും ഗെയ്ല്‍ പറഞ്ഞു. അവരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ശ്രമിക്കുമെന്നും ഗെയ്ല്‍ വ്യക്തമാക്കി.
വിന്‍ഡീസിനായി 289 ഏകദിനങ്ങളില്‍ കളിച്ച 37കാരനായ ഗെയ്ല്‍ ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അയര്‍ലന്‍ഡില്‍ ത്രിരാഷ്ട്ര പരമ്പര കളിക്കുന്ന വിന്‍ഡീസ് ടീമിന്റെ വൈസ് ക്യാപ്റ്റനായി നേരത്തെ ഷായ് ഹോപ്പിനെയാണ് തെരഞ്ഞെടുത്തിരുന്നത്. ലോകകപ്പില്‍ മെയ് 31ന് ട്രെന്റ്ബ്രിഡ്ജില്‍ പാക്കിസ്ഥാനെതിരെ ആണ് വിന്‍ഡീസിന്റെ ആദ്യ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!