ഐസിസി ടി20 റാങ്കിംഗ്: രാഹുലിനും കോലിക്കും നേട്ടം

By Web TeamFirst Published Dec 12, 2019, 5:29 PM IST
Highlights

വിന്‍ഡീസിനെതിരെ ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ രോഹിത് ശര്‍മ ഒരു സ്ഥാനം താഴേക്കിറങ്ങി ഒമ്പതാം സ്ഥാനത്തുണ്ട്.  പാക്കിസ്ഥാന്റെ ബാബര്‍ അസം തന്നെയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്.

ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ നേട്ടം കൊയ്ത് ഓപ്പണര്‍ കെ എല്‍ രാഹുലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മിന്നും പ്രകടനത്തോടെ കോലി ടി20 റാങ്കിംഗില്‍ അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ആദ്യ പത്തില്‍ തിരിച്ചെത്തി. ഏറ്റവും പുതിയ റാങ്കിംഗില്‍ പത്താം സ്ഥാനത്താമ് കോലി. വിന്‍ഡീസിനെതിരെ രണ്ട് അര്‍ധസെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍ മൂന്ന് സ്ഥാനങ്ങള്‍ കയറി ആറാം സ്ഥാനത്താണ്.

വിന്‍ഡീസിനെതിരെ ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ രോഹിത് ശര്‍മ ഒരു സ്ഥാനം താഴേക്കിറങ്ങി ഒമ്പതാം സ്ഥാനത്തുണ്ട്.  പാക്കിസ്ഥാന്റെ ബാബര്‍ അസം തന്നെയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, ഇംഗ്ലണ്ടിന്റെ ഡേവിഡ് മലന്‍, ന്യൂസിലന്‍ഡിന്റ കോളിന്‍ മണ്‍റോ, ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്‌വെല്‍ എന്നിവരാണ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ അഞ്ചിലുള്ളത്.

KL Rahul ⬆️
Virat Kohli ⬆️

After their 💥 performances against West Indies, the Indian duo have risen in the ICC T20I Rankings for batting.

Updated rankings ▶️ https://t.co/EdMBslOYFe pic.twitter.com/90fnJGtksp

— ICC (@ICC)

ബൗളിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരാരും ഇല്ല. വാഷിംഗ്ടണ്‍ സുന്ദര്‍ പതിനാലാമതും ദീപക് ചാഹര്‍ 21-മതും കുല്‍ദീപ് യാദവ് 27-ാം സ്ഥാനത്തുമാണ്. ടീം റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തു തന്നെയാണ്. പാക്കിസ്ഥാന് ഒന്നാമത്. ഓസ്ട്രേലിയ രണ്ടാമതും ഇംഗ്ലണ്ട് മൂന്നാമതുമുണ്ട്. ദക്ഷിണാഫ്രിക്കയാണ് നാലാമത്.

click me!