ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഐതിഹാസിക ജയം സ്വന്തമാക്കിയ ഇംഗ്ലണ്ടിന് 24 പോയന്റ്; വിന്‍ഡീസിനെ കീഴടക്കിയ ഇന്ത്യക്ക് 60 പോയന്റ്

By Web TeamFirst Published Aug 26, 2019, 8:39 PM IST
Highlights

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയന്റ് ക്രമം അനുസരിച്ച് 120 പോയന്റാണ് ഒരു പരമ്പരയില്‍ പരമാവധി നേടാനാവുക. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയാണെങ്കില്‍ ഇത് ഓരോ ടെസ്റ്റിനും 60 പോയന്റ് വീതമായി തുല്യമായി വിഭജിക്കും

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഐസിസി തുടക്കമിട്ടപ്പോള്‍ ആദ്യ ജയം സ്വന്തമാക്കിയത് ഓസ്ട്രേലിയയും ശ്രീലങ്കയുമായിരുന്നു. ആഷസ് പരമ്പരയിലായിരുന്നു ഓസീസിന്റെ ജയമെങ്കില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലായിരുന്നു ശ്രീലങ്കയുടെ വിജയം. ആദ്യ ജയത്തോടെ ഓസീസിനും  ഇന്നലത്തെ ജയത്തോടെ ഇംഗ്ലണ്ടിനും 24 പോയന്റ് വീതം ലഭിച്ചപ്പോള്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റ് ജയിച്ച ശ്രീലങ്കക്കും രണ്ടാം ടെസ്റ്റില്‍ ജയിച്ച ന്യൂസിലന്‍ഡിനും 60 പോയന്റ് വീതമായി. വിന്‍ഡീസിനെ ആദ്യ ടെസ്റ്റില്‍ തകര്‍ത്തെറിഞ്ഞ ഇന്ത്യക്കും 60 പോയന്റുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയന്റ് ക്രമം അനുസരിച്ച് 120 പോയന്റാണ് ഒരു പരമ്പരയില്‍ പരമാവധി നേടാനാവുക. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയാണെങ്കില്‍ ഇത് ഓരോ ടെസ്റ്റിനും 60 പോയന്റ് വീതമായി തുല്യമായി വിഭജിക്കും. അഞ്ച് മത്സര പരമ്പര ആണെങ്കില്‍ ഇത് ഓരോ ടെസ്റ്റിനും 24 പോയന്റ് വീതമാകും.

ഇന്നലെ ഓസീസിനെ ഇംഗ്ലണ്ട് കീഴടക്കിയത് അഞ്ച് മത്സര പരമ്പരയിലാണെന്നതിനാല്‍ ഇംഗ്ലണ്ടിന് 24 പോയന്റാണ് ലഭിക്കുക. എന്നാല്‍ ഇന്ത്യയുചെ ന്യൂസിലന്‍ഡും ജയിച്ചത് രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലാണെന്നതിനാല്‍ ഇരു ടീമിനും 60 പോയന്റ് വീതം ലഭിക്കുകയും ചെയ്തു.

click me!