ഐസിസി ടെസ്റ്റ് റാങ്കിംഗ്: ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

Published : Jan 24, 2020, 05:24 PM IST
ഐസിസി ടെസ്റ്റ് റാങ്കിംഗ്: ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

Synopsis

928 റേറ്റിംഗ് പോയന്റുമായാണ് കോലി റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് 911 പോയന്റുമായി രണ്ടാം സ്ഥാനത്ത് തന്നെയാണ്

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാം സ്ഥാനത്ത് തുടരുന്ന റാങ്കിംഗില്‍ ചേതേശ്വര്‍ പൂജാര ആറാം സ്ഥാനത്തും ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ എട്ടാം സ്ഥാനത്തുമാണ്.

928 റേറ്റിംഗ് പോയന്റുമായാണ് കോലി റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് 911 പോയന്റുമായി രണ്ടാം സ്ഥാനത്ത് തന്നെയാണ്. ഓസീസിന്റെ മാര്‍നസ് ലാബുഷെയ്ന്‍ ആണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍ നാലാമതും ഓസീസിന്റെ ഡേവിവിഡ് വാര്‍ണര്‍ അഞ്ചാം സ്ഥാനത്തുമാണ്.

ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ഒമ്പതാം സ്ഥാനത്തുള്ളപ്പോള്‍ ബെന്‍ സ്റ്റോക്സ് ബാറ്റിംഗ് റാങ്കിംഗില്‍ 10ാം സ്ഥാനത്തെത്തി. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍  സ്റ്റോക്സ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ബൗളിംഗ് റാങ്കിംഗില്‍ ജസ്പ്രീത് ബുമ്ര ആറാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അശ്വിന്‍ എട്ടാമതും മുഹമ്മദ് ഷമി പത്താമതുമുണ്ട്. ഓസീസിന്റെ പാറ്റ് കമിന്‍സാണ് ഒന്നാം സ്ഥാനത്ത്. കിവീസിന്റെ നീല്‍ വാഗ്നര്‍ രണ്ടാം സ്ഥാനത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഉര്‍വില്‍ പട്ടേലിന് അതിവേഗ ഫിഫ്റ്റി, ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ആവേശജയവുമായി ചെന്നൈ, ലക്നൗ പ്ലേ ഓഫ് കാണാതെ പുറത്ത്
മുംബൈക്ക് അഗ്നിപരീക്ഷ; ടോസ് ഭാഗ്യം ആർസിബിക്കൊപ്പം, ഹാര്‍ദിക് പാണ്ഡ്യ പുറത്ത് തന്നെ, നായകനായി ഇന്നും സൂര്യ