ഐസിസി ടെസ്റ്റ് റാങ്കിംഗ്: പാകിസ്ഥാനെ തകർത്ത് വന്‍ കുതിപ്പുമായി ബംഗ്ലാദേശ്, ഇന്ത്യയുടെ സ്ഥാനത്തിന് ഇളക്കമില്ല

Published : May 27, 2026, 06:33 PM IST
Bangladesh vs Pakistan Test

Synopsis

പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരിയ ബംഗ്ലാദേശ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ രണ്ട് സ്ഥാനം നഷ്ടമായ പാകിസ്ഥാന്‍ എട്ടാമതും വെസ്റ്റ് ഇന്‍ഡീസ് ഒമ്പതാമതുമാണ്.

ദുബായ്: ഐസിസി ടെസ്റ്റ് ടീം റാങ്കിംഗിൽ മൂന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ടീം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ 2-0 ന്‍റെ ചരിത്രവിജയം നേടിയ ബംഗ്ലാദേശ് ടീം റാങ്കിംഗിലും പ്ലെയർ റാങ്കിംഗിലും വൻ കുതിപ്പാണ് നടത്തിയത്. നിലവിൽ 24 മത്സരങ്ങളിൽ നിന്ന് 131 റേറ്റിംഗുമായി ഓസ്‌ട്രേലിയയാണ് ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 119 റേറ്റിംഗ് പോയിന്‍റുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും 104 റേറ്റിംഗ് പോയിന്‍റുള്ള ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യൻ ടീം മൂന്നാം സ്ഥാനത്തുമാണ്.

പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരിയ ബംഗ്ലാദേശ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ രണ്ട് സ്ഥാനം നഷ്ടമായ പാകിസ്ഥാന്‍ എട്ടാമതും വെസ്റ്റ് ഇന്‍ഡീസ് ഒമ്പതാമതുമാണ്. 102 റേറ്റിംഗ് പോയിന്‍റുള്ള ഇംഗ്ലണ്ടാണ് ഇന്ത്യക്ക് പിന്നില്‍ അഞ്ചാമത്. 101 റേറ്റിംഗ് പോയിന്‍റുള്ള ന്യൂസിലന്‍ഡ് അഞ്ചാമതും 86 റേറ്റിംഗ് പോയിന്‍റുമായി ശ്രീലങ്ക ആറാം സ്ഥാനത്തുമാണ്

പാകിസ്ഥാനെതിരായ മികച്ച പ്രകടനം ബംഗ്ലാദേശ് താരങ്ങളുടെ ടെസ്റ്റ് റാങ്കിംഗും ഉയര്‍ത്തി. വെറ്ററൻ താരം മുഷ്ഫിഖുർ റഹീം ബാറ്റിംഗ് റാങ്കിംഗിൽ 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 16-ാം സ്ഥാനത്തെത്തി. പാകിസ്ഥാനെതിരെ നാല് ഇന്നിങ്സുകളിൽ നിന്നായി പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് (259 റൺസ്) അടിച്ചുകൂട്ടിയത് റഹീമായിരുന്നു. മറ്റൊരു ബംഗ്ലാ ബാറ്ററായ ലിറ്റൻ ദാസ് പരമ്പരയിൽ 239 റൺസ് അടിച്ചുകൂട്ടി 14 സ്ഥാനങ്ങൾ ഉയർന്ന് 24-ാം റാങ്കിലെത്തി.

ബാറ്റർമാർക്ക് പുറമെ ബംഗ്ലാദേശ് ബൗളർമാർക്കും റാങ്കിംഗിൽ വലിയ നേട്ടമാണുണ്ടായത്. ഇടംകൈയ്യൻ സ്പിന്നറായ തൈജുൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബൗളിംഗ് റാങ്കിംഗിൽ 11-ാം സ്ഥാനത്തെത്തി. കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗും താരം സ്വന്തമാക്കി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് 29-ാം റാങ്കിലുമെത്തി. ഓഫ് സ്പിന്നർ മെഹിദി ഹസൻ മിറാസ് രണ്ട് സ്ഥാനങ്ങൾ ഉയർന്ന് 25-ാം റാങ്കിലെത്തി. യുവ ഫാസ്റ്റ് ബൗളർ നാഹിദ് റാണ 10 സ്ഥാനങ്ങൾ കയറി 54-ാം റാങ്ക് സ്വന്തമാക്കി.

അതേസമയം, സ്വന്തം നാട്ടിൽ പരമ്പര ദയനീയമായി നഷ്ടമായെങ്കിലും പാകിസ്ഥാന് ആശ്വാസമായി പേസർ ഖുറം ഷഹ്സാദ് ബൗളിംഗ് റാങ്കിംഗിൽ 49-ാം സ്ഥാനത്തോടെ തിരിച്ചെത്തി. സിൽഹെറ്റിൽ നടന്ന രണ്ടാം ടെസ്റ്റിലെ പ്രകടനമാണ് ഷഹ്സാദിന് തുണയായത്.

ഏകദിന റാങ്കിംഗിൽ നേട്ടമുണ്ടാക്കി നേപ്പാളും യുഎസും

നേപ്പാൾ, അമേരിക്ക, സ്കോട്ട്ലൻഡ് എന്നിവർ പങ്കെടുത്ത ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 ട്രൈ-സീരീസിന് ശേഷം ഏകദിന റാങ്കിംഗിലും പ്രകടമായ മാറ്റങ്ങളുണ്ടായി. ടൂർണമെന്റിൽ മൂന്ന് മത്സരങ്ങൾ ജയിച്ച നേപ്പാളിന്‍റെ വിക്കറ്റ് കീപ്പർ ബാറ്റർ ആസിഫ് ഷെയ്ഖ് അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് ബാറ്റിംഗിൽ 81-ാം സ്ഥാനത്തെത്തി. ഓൾറൗണ്ടർ ദീപേന്ദ്ര സിംഗ് ഐറി എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 91-ാം റാങ്കിലെത്തി. ബൗളർമാരായ സന്ദീപ് ലാമിശാനെ (32-ാം റാങ്ക്), ലളിത് രാജ്ബൻഷി (47-ാം റാങ്ക്) എന്നിവരും നേട്ടമുണ്ടാക്കി.

സ്കോട്ട്ലൻഡിന്‍റെ സൂപ്പർ ഓൾറൗണ്ടർ ബ്രാൻഡൻ മക്മുല്ലൻ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ നാല് സ്ഥാനങ്ങൾ ഉയർന്ന് 49-ാം സ്ഥാനത്തെത്തി. യുഎസിന്റെ സ്പിന്നർ നൊസ്തുഷ് കെൻജിഗെ 10 സ്ഥാനങ്ങൾ ഉയർന്ന് ബൗളിംഗിൽ 49-ാം റാങ്കിലെത്തിയപ്പോൾ, സഹതാരം മിലിന്ദ് കുമാർ ഓൾറൗണ്ടർമാരുടെ പട്ടികയിൽ 18-ാം സ്ഥാനത്തുമെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐപിഎല്ലിൽ ചരിത്രപരമായ മാറ്റത്തിനൊരുങ്ങി ബിസിസിഐ, മാര്‍ച്ച്-മെയ് മാസങ്ങളിലെ മത്സരക്രമം മാറ്റിയേക്കും
ശ്രേയസും സഞ്ജുവുമൊക്കെ പിന്നിലായി, സൂര്യകുമാര്‍ യാദവിന്‍റെ പകരക്കാരനാവാൻ പുതിയ പേര് നിര്‍ദേശിച്ച് അശ്വിന്‍