ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് റാങ്കിംഗില്‍ കുതിച്ച് രോഹിത്; 2021നുശേഷം ആദ്യമായി ടോപ് 5ൽ

Published : Sep 11, 2024, 04:05 PM ISTUpdated : Sep 11, 2024, 04:09 PM IST
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് റാങ്കിംഗില്‍ കുതിച്ച് രോഹിത്; 2021നുശേഷം ആദ്യമായി ടോപ് 5ൽ

Synopsis

ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും ശ്രീലങ്കക്കെതിരായ അവസാന ടെസ്റ്റിലെ മോശം പ്രകടനം റേറ്റിംഗ് പോയന്‍റില്‍ കാര്യമായ കുറവു വരുത്തി.

ദുബായ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ. പുതിയ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്ന രോഹിത് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യൻ താരങ്ങളില്‍ ഒന്നാമനായി. 2021നുശേഷം ആദ്യമായാണ് രോഹിത് ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ രോഹിത് ആദ്യ അഞ്ചിലെത്തുന്നത്. രോഹിത്തിന് പുറമെ വിരാട് കോലിയും യശസ്വി ജയ്സ്വാളും റാങ്കിംഗില്‍ ഓരോ സ്ഥാനം മെച്ചപ്പെടുത്തി ആറാമതും ഏഴാമതുമെത്തി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ആശ്വാസജയം നേടിയ ശ്രീലങ്കന്‍ താരങ്ങളാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു കൂട്ടര്‍. ഇംഗ്ലണ്ടില്‍ ടെസ്റ്റ് വിജയത്തിനായുള്ള 10 വര്‍ഷ കാത്തിരിപ്പ് അവസാനിപ്പിച്ച  ശ്രീലങ്കക്കായി മികച്ച പ്രകടനം നടത്തിയ ധനഞ്ജയ ഡിസില്‍വ പതിമൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ കാമിന്ദു മെന്‍ഡിസ് പത്തൊമ്പതാമതും പാതും നിസങ്ക 42 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 39-ാം സ്ഥാനത്തുമെത്തി.

ഇന്ത്യൻ ടീമിലെ തുടർച്ചയായ അവഗണനയ്ക്കിടയിലും ഇംഗ്ലണ്ടില്‍ വിക്കറ്റ് കൊയ്ത്തുമായി യുസ്‌വേന്ദ്ര ചാഹൽ

ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും ശ്രീലങ്കക്കെതിരായ അവസാന ടെസ്റ്റിലെ മോശം പ്രകടനം റേറ്റിംഗ് പോയന്‍റില്‍ കാര്യമായ കുറവു വരുത്തി. അവസാന ടെസ്റ്റിന് മുമ്പ് 922 റേറ്റിംഗ് പോയന്‍റുണ്ടായിരുന്ന റൂട്ട് അവസാന ടെസ്റ്റിനുശേഷം 899 റേറ്റിംഗ് പോയന്‍റുമായാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 859 റേറ്റിംഗ് പോയന്‍റുമായി കെയ്ന്‍ വില്യംസണാണ് രണ്ടാം സ്ഥാനത്ത്. പുതിയ റാങ്കിംഗിലും മുന്‍ പാക് നായകന്‍ ബാബര്‍ അസം ആദ്യ പത്തില്‍ നിന്ന് പുറത്താണ്. ബാറ്റിംഗ് റാങ്കിംഗിലെ ആദ്യ പത്തു സ്ഥാനക്കാരും റേറ്റിംഗ് പോയന്‍റും.

കെസിഎൽ: അസ്ഹറുദ്ദീന്‍റെ വെടിക്കെട്ട് ഫിഫ്റ്റി പാഴായി; ആലപ്പി റിപ്പിൾസിനെതിരെ കൊല്ലം സെയ്‌ലേഴ്‌സിനു ആവേശജയം

ജോ റൂട്ട് (899), കെയ്ൻ വില്യംസൺ (859),ഡാരിൽ മിച്ചൽ(768),സ്റ്റീവൻ സ്മിത്ത്(757),രോഹിത് ശർമ്മ(751), യശസ്വി ജയ്സ്വാൾ(740)
വിരാട് കോലി(737), ഉസ്മാൻ ഖവാജ(728), മുഹമ്മദ് റിസ്‌വാൻ(720),മാർനസ് ലബുഷെയ്ൻ(720).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ടീമില്‍ ഞാൻ സര്‍വാധികാരിയല്ല', ശശി തരൂരിന്‍റെ പ്രധാനമന്ത്രി പരാമര്‍ശത്തോട് പ്രതികരിച്ച് ഗംഭീര്‍
സഞ്ജുവിന്റെ സ്ഥാനത്തിന് ഇളക്കം തട്ടുമോ? ഇഷാന്‍ കിഷനും പേടിക്കണം, ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20ക്കുള്ള സാധ്യതാ ഇലവന്‍