കോലിക്ക് വെല്ലുവിളിയുണ്ടാകുമോ; പതിറ്റാണ്ടിലെ മികച്ച ക്രിക്കറ്റര്‍ ആരെന്ന് ഇന്നറിയാം

By Web TeamFirst Published Dec 28, 2020, 8:10 AM IST
Highlights

നാല് വിഭാഗത്തിലും നാമനിര്‍ദേശം ചെയ്യപ്പെട്ട ഏക താരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്.
 

തിറ്റാണ്ടിലെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഐസിസി പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. വിരാട് കോലിയെ 5 പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് പ്രഖ്യാപനം. പുരുഷ, വനിതാ ക്രിക്കറ്റില്‍ ഈ പതിറ്റാണ്ടിലെ മികച്ച താരങ്ങള്‍ക്ക് പുറമെ ടെസ്റ്റിലെയും ഏകദിനത്തിലെയും ട്വന്റി 20യിലെയും മികച്ച താരങ്ങള്‍ക്കുള്ള പ്രത്യേകം പുരസ്‌കാരവും
ഐസിസി പ്രഖ്യാപിക്കും. 

നാല് വിഭാഗത്തിലും നാമനിര്‍ദേശം ചെയ്യപ്പെട്ട ഏക താരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. ദശകത്തിലെ മികച്ച ക്രിക്കറ്റര്‍ക്കുള്ള ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫിക്കായുള്ള മത്സരത്തില്‍ കോലിക്കൊപ്പം ഇന്ത്യയില്‍ നിന്ന് സ്പിന്നര്‍ ആര്‍ അശ്വിനും നാമനിര്‍ദേശമുണ്ട്. 


ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര, ഓസീസ് താരം സ്റ്റീവ് സ്മിത്ത്, ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്, ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്ല്യംസണ്‍ എന്നിവരാണ് മറ്റുള്ളവര്‍. മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരത്തിനായി കോലിക്ക് പുറമേ ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോ റൂട്ട്(ഇംഗ്ലണ്ട്), യാസിര്‍ ഷാ(പാകിസ്ഥാന്‍), സ്റ്റീവ് സ്മിത്ത്(ഓസ്‌ട്രേലിയ), കെയ്ന്‍ വില്ല്യംസണ്‍(ന്യൂസിലാന്‍ഡ്) എന്നിവരാണ് പട്ടികയില്‍. 

ഏകദിനതാരമാകാനുള്ള മത്സരത്തില്‍ കോലിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ 2 ഇന്ത്യക്കാര്‍ ഉണ്ട്. മുന്‍ നായകന്‍ എം എസ് ധോണിയും ഓപ്പണര്‍ രോഹിത് ശര്‍മ്മയും. ശ്രീലങ്കന്‍ താരങ്ങളായ ലതിസ് മലിംഗ, കുമാര്‍ സങ്കക്കാര, നിച്ചല്‍ സ്റ്റാര്‍ക്ക്, എബി ഡിവില്ലിയേഴ്‌സ് എന്നിവരും ചുരുക്കപ്പട്ടികയിലെത്തി. മികച്ച ട്വന്റി 20 താരത്തിനുള്ള പുരസ്‌കാരത്തിനായി കടുത്ത പോരാട്ടം പ്രതീക്ഷിക്കാം കോലിക്കും രോഹിത് ശര്‍മ്മയ്ക്കും
പുറമേ, ക്രിസ് ഗെയില്‍, ആരോണ്‍ ഫിഞ്ച്, റാഷിദ് ഖാന്‍, ലസിത് മലിംഗ, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് മത്സരിക്കുന്നത്.

ഇതിന് പുറമേ കളിക്കളത്തിലെ മാന്യതയാര്‍ന്ന പെുമാറ്റത്തിനുള്ള സ്പിരിറ്റ് ഓഫ്
ക്രിക്കറ്റ് പുരസ്‌കാരത്തിനും കോലിയും ധോണിയും മത്സരിക്കും, ആരാധകര്‍ക്കിടയിലെ വോട്ടെടുപ്പിലൂടെയാണ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരജഡേതാവിനെ നിര്‍ണയിക്കുക

വനിതാ ക്രിക്കറ്റിലെ പുരസ്‌കാരങ്ങളിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. പതിറ്റാണ്ടിലെ മികച്ച വനിതാ താരത്തിനും ഏകദിനത്തിലെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരത്തിനും മിതാലി രാജ് അടക്കം 6 പേരാണ് പരിഗണനയിലുള്ളത്. പേസര്‍ ജൂലന്‍ ഗോസ്വാമി മികച്ച ഏകദിനതാരത്തിനുള്ള ചുരുക്കപ്പട്ടികയിലെത്തിയപ്പോള്‍ ട്വന്റി 20യിലെ മികച്ച വനിതാതാരത്തിനുള്ള പപട്ടികയില്‍ ഇന്ത്യയില്‍ നിന്നാരും ഇടം കണ്ടില്ല.
 

click me!