ICC women's ODI Ranking| മിതാലിയും ഗോസ്വാമിയും സ്ഥാനം നിലനിര്‍ത്തി; വനിതാ താരങ്ങളുടെ റാങ്കിംഗ് അറിയാം

Published : Nov 23, 2021, 08:40 PM ISTUpdated : Nov 23, 2021, 10:38 PM IST
ICC women's ODI Ranking| മിതാലിയും ഗോസ്വാമിയും സ്ഥാനം നിലനിര്‍ത്തി; വനിതാ താരങ്ങളുടെ റാങ്കിംഗ് അറിയാം

Synopsis

 738 റേറ്റിംഗ് പോയിന്റാണ് മിതാലിക്കുള്ളത്. ദക്ഷിണാഫ്രിക്കയുടെ ലിസെല്ലേ ലീ (761), ഓസ്‌ട്രേലിയയുടെ അലീസ് ഹീലി (750) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 

ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് വനിതാ ഏകദിന റാങ്കിംഗില്‍ മൂന്നാംസ്ഥാനം നിലനിര്‍ത്തി. ബൗളര്‍മാരില്‍ ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ ജുലന്‍ ഗോസ്വാമി തന്റെ രണ്ടാംസ്ഥാനവും നിലനിര്‍ത്തി. 738 റേറ്റിംഗ് പോയിന്റാണ് മിതാലിക്കുള്ളത്. ദക്ഷിണാഫ്രിക്കയുടെ ലിസെല്ലേ ലീ (761), ഓസ്‌ട്രേലിയയുടെ അലീസ് ഹീലി (750) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 

ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന 710 പോയിന്റുമായി ആറാം സ്ഥാനത്തുണ്ട്. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഓസ്്‌ട്രേലിയയുടെ ജെസ് ജോനസെിന് പിറകില്‍ രണ്ടാമതാണ് ഗോസ്വാമി. പാകിസ്ഥാന്‍ സ്പിന്നര്‍ നഷ്‌റ സന്ധു നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17-ാം സ്ഥാനത്തെത്തി. ബംഗ്ലാദേശിനെതിരെ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് താരത്തിന് തുണയായത്. 

ബംഗ്ലാദേശ് ബാറ്റര്‍മാരും  റാങ്കിംഗില്‍ മുന്നേറ്റം നടത്തി. ഫര്‍ഗാന ഹഖ്, റുമാന അഹമ്മദ് എന്നിവരാണ് നേട്ടമുണ്ടാക്കിയ താരങ്ങള്‍. ലോകകപ്പ് യോഗ്യത മത്സരത്തില്‍  ഹഖ് 90 പന്തില്‍ 45 റണ്‍സ് നേടിയിരുന്നു. ബംഗ്ലാദേശിന്റെ വിജയത്തില്‍ നിര്‍ണായകമായതും ഈ ഇന്നിംഗ്‌സായിരുന്നു. ഇതോടെ താരം 25-ാം സ്ഥാനത്തേക്ക് കയറി. റുമാന അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 29-ാം റാങ്കിലെത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഹാര്‍ദ്ദിക്കോ വരുണോ അല്ല, ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ഇംപാക്ട് പ്ലേയറായത് മറ്റൊരു താരം
'അവനെ എന്തുകൊണ്ട് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നില്ല', യാന്‍സനെ ബൗണ്ടറി കടത്തിയ സഞ്ജുവിന്‍റെ ബാറ്റിംഗ് കണ്ട് രവി ശാസ്ത്രി