രണ്ട് താരങ്ങളുടെ കാര്യത്തില്‍ തലപുകച്ച് ടീം ഇന്ത്യ; ഓസീസിനെതിരായ ലോകകപ്പ് സെമി നാളെ

Published : Feb 22, 2023, 04:50 PM ISTUpdated : Feb 22, 2023, 04:54 PM IST
രണ്ട് താരങ്ങളുടെ കാര്യത്തില്‍ തലപുകച്ച് ടീം ഇന്ത്യ; ഓസീസിനെതിരായ ലോകകപ്പ് സെമി നാളെ

Synopsis

ദേവിക വൈദ്യ, രാധാ യാദവ് എന്നിവരില്‍ ആരെ കളിപ്പിക്കണം എന്നതാണ് ടീം മാനേജ്‌മെന്‍റിന് മുന്നിലുള്ള പ്രധാന വെല്ലുവിളി

കേപ്‌ടൗണ്‍: വനിതാ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ നാളെ കരുത്തരായ ഓസ്ട്രേലിയയെ സെമിയില്‍ നേരിടുകയാണ്. ലോകകപ്പ് വേദികളില്‍ എത്തുമ്പോള്‍ എക്കാലവും വിസ്‌മയ പ്രകടനം പുറത്തെടുക്കുന്ന ടീമാണ് ഓസീസ് എന്നതാണ് ഇന്ത്യന്‍ ടീമിന്‍റെ പ്രധാന തലവേദന. മറ്റൊരു ആശങ്ക കൂടി ഇന്ത്യന്‍ ടീമിനെ മത്സരത്തിന് മുമ്പേ അലട്ടുന്നുണ്ട്. അത് ഓസീസിനെതിരായ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ചാണ്. 

ദേവിക വൈദ്യ, രാധാ യാദവ് എന്നിവരില്‍ ആരെ കളിപ്പിക്കണം എന്നതാണ് ടീം മാനേജ്‌മെന്‍റിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. അയര്‍ലന്‍ഡിന് എതിരായ അവസാന മത്സരത്തില്‍ ദേവിക ഒരു പന്ത് പോലും എറിയാത്തതിനാല്‍ സുരക്ഷിത ഓപ്‌ഷനായ രാധാ യാദവിലേക്ക് ടീം തിരിഞ്ഞേക്കും. ശിഖ പാണ്ഡെയെ പുറത്തിരുത്തി ദേവികയെയും രാധികയേയും ഒരുമിച്ച് കളിപ്പിക്കാനുള്ള ഓപ്‌ഷനും ടീമിന് മുന്നിലുണ്ട്. വിരലിലെ പരിക്കിന് ശേഷമുള്ള മടങ്ങിവരവില്‍ വൈസ് ക്യാപ്റ്റന്‍ സ്‌മൃതി മന്ദാന ഫോമിലെത്തിയത് ടീമിന് വലിയ പ്രതീക്ഷയാകുന്നു. സ‌്മൃതിക്കൊപ്പം ഷെഫാലി വര്‍മ്മ തന്നെയായിരിക്കും ഓസീസിനെതിരെ ഓപ്പണര്‍. 

മൂന്നാം നമ്പറില്‍ സൂപ്പര്‍ താരം ജെമീമ റോഡ്രിഗസും നാലാമതായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ അഞ്ചാം സ്ഥാനത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷിന്‍റെ വെടിക്കെട്ട് നിര്‍ണായകമാണ്. ദീപ്‌തി ശര്‍മ്മ, പൂജ വസ്‌ത്രക്കര്‍, രാജേശ്വരി ഗെയ്‌ക്‌വാദ്, രേണുക സിംഗ് ഠാക്കൂര്‍ എന്നിവരുടെ സ്ഥാനങ്ങളിലും മാറ്റത്തിന് യാതൊരു സാധ്യതയുമില്ല. 

ഇന്ത്യന്‍ സ്‌ക്വാഡ്: Harmanpreet Kaur (Captain), Smriti Mandhana (Vice-Captain), Shafali Verma, Yastika Bhatia (wk), Richa Ghosh (wk) Jemimah Rodrigues, Harleen Deol, Deepti Sharma, Devika Vaidya, Radha Yadav, Renuka Thakur, Anjali Sarvani, Pooja Vastrakar, Rajeshwari Gayakwad, Shikha Pandey.

കോലിയുടെ നേട്ടം ചില്ലറ സംഭവമല്ല, അയാളുടെ പ്രത്യേകത ഇക്കാര്യം; വാഴ്‌ത്തിപ്പാടി ഗംഭീര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്