വനിതാ ടി20 ലോകകപ്പ്: പാകിസ്ഥാനെ തുടക്കത്തിലെ വിറപ്പിച്ച് ഇന്ത്യന്‍ വനിതകള്‍

Published : Feb 12, 2023, 06:57 PM ISTUpdated : Feb 12, 2023, 07:00 PM IST
വനിതാ ടി20 ലോകകപ്പ്: പാകിസ്ഥാനെ തുടക്കത്തിലെ വിറപ്പിച്ച് ഇന്ത്യന്‍ വനിതകള്‍

Synopsis

ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബിസ്‌മ മറൂഫ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

കേപ്‌ടൗണ്‍: ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാന് തുടക്കത്തിലെ പ്രഹരം നല്‍കി ഇന്ത്യ. പാകിസ്ഥാന് ഇന്നിംഗ്‌സിലെ രണ്ടാം ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ ജാവെറിയ ഖാനെ നഷ്‌ടമായി. ആറ് പന്തില്‍ എട്ട് റണ്‍സെടുത്ത താരത്തെ ദീപ്‌തി ശര്‍മ്മ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. എങ്കിലും ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 39-1 എന്ന സ്കോറില്‍ എത്തിയിട്ടുണ്ട് പാക് വനിതകള്‍. ഓപ്പണര്‍ മുനീബ അലിയും(10*), പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബിസ്‌മ മറൂഫും(21*) ആണ് ക്രീസില്‍. 

ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബിസ്‌മ മറൂഫ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൈവിരലിന് പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ സ്‌മൃതി മന്ഥാനയില്ലാതെയാണ് ടീം ഇന്ത്യ ഫീല്‍ഡിംഗിന് ഇറങ്ങിയിരിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയക്കെതിരെ നടന്ന സന്നാഹ മത്സരത്തിലാണ് സ്മൃതിക്ക് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരം ഇന്ത്യന്‍ വൈസ് ക്യാപ്റ്റന് നഷ്‌ടമായിരുന്നു. പാകിസ്ഥാനെതിരെ സ്‌മൃതിക്ക് പകരം യഷ്‌ടിക ഭാട്യ ഓപ്പണറാവും. വനിതാ ടി20 ലോകകപ്പുകളില്‍ ആറ് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ നാലിലും വിജയിച്ചത് നീലപ്പടയാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയും ഡിസ്‌നി+ ഹോട്‌സ്റ്റാറിലൂടെയും മത്സരം തല്‍സമയം കാണാം. 

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Shafali Verma, Yastika Bhatia, Jemimah Rodrigues, Harleen Deol, Harmanpreet Kaur(c), Richa Ghosh(w), Deepti Sharma, Pooja Vastrakar, Radha Yadav, Rajeshwari Gayakwad, Renuka Thakur Singh.

പാകിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: Javeria Khan, Muneeba Ali(w), Bismah Maroof(c), Nida Dar, Sidra Ameen, Aliya Riaz, Ayesha Naseem, Fatima Sana, Aiman Anwer, Nashra Sandhu, Sadia Iqbal.

ദില്ലി ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമില്‍ അപ്രതീക്ഷിത മാറ്റം; പേസര്‍ പുറത്ത്

PREV
click me!

Recommended Stories

'ടീമിലെത്താൻ ഞങ്ങള്‍ തമ്മിൽ മത്സരമില്ല, സഞ്ജു മൂത്ത സഹോദരനെപ്പോലെ', തുറന്നു പറഞ്ഞ് ജിതേഷ് ശര്‍മ
ടി20യില്‍ 'ടെസ്റ്റ്' കളിച്ച ബാറ്ററെ സ്റ്റംപ് ചെയ്യാതെ ക്രീസില്‍ തുടരാന്‍ അനുവദിച്ച് പുരാന്‍, ഒടുവില്‍ ബാറ്ററെ തിരിച്ചുവിളിച്ച് ടീം