
വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍(ICC Womens World Cup 2022) ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയക്ക്(AUSW vs SAW) അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ 45.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു. ടൂര്‍ണമെന്‍റില്‍ ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ ആറാം ജയവും ദക്ഷിണാഫ്രിക്കയുടെ ആദ്യ തോല്‍വിയുമാണിത്. സ്കോര്‍: ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 271-5, ഓസ്ട്രേലിയ 45.2 ഓവറില്‍ 272-5.
കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 270ന് മുകളിലെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച ഓസീസ് അതിനേക്കാള്‍ അനായാസമായാണ് ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണര്‍ വോള്‍വാര്‍ഡ്റ്റിന്‍റെയും(90), ക്യാപ്റ്റന്‍ സുനെ ലൂസിന്‍റെയും(51 പന്തില്‍ 51) അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. ഓപ്പണര്‍ ലിസ്‌ലെ ലീ(36), മരിസാനെ കാപ്പ്(21 പന്തില്‍ 30*), ട്രയോണ്‍(9 പന്തില്‍ 17*) എന്നിവരും ദക്ഷിണാഫ്രിക്കക്കായി തിളങ്ങി.
ഐപിഎല്ലില്‍ ഞങ്ങള്‍ ഫൈനലിലെത്തിയാല്‍ ടി20 ലോകകപ്പ് ടീമില്‍ ഞാനുമുണ്ടാവും; അവകാശവാദവുമായി യുവതാരം
മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ അലീസ ഹീലിയെ(5) തുടക്കത്തിലെ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ മെഗ് ലാനിംഗിന്‍റെ തകര്‍പ്പന്‍ സെഞ്ചുറി(130 പന്തില്‍ 135*) ഓസീസ് ഇന്നിംഗ്സിന് കരുത്തായി. 15 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ലാനിംഗിന്‍റെ ഇന്നിംഗ്സ്. റെയ്ച്ചല്‍ ഹെയ്ന്‍സ്(17) ബെത്ത് മൂണി(21), താഹില മക്‌ഗ്രാത്ത്(32), ആഷ്‌ലി ഗാര്‍ഡ്നര്‍(22), അനാബെല്‍ സതര്‍ലാന്‍ഡ്(22*) എന്നിവരും ഓസീസിനായി ബാറ്റിംഗില്‍ തിളങ്ങി.
നേരത്തെ സെമി ഉറപ്പിച്ച ഓസീസ് ആറ് കളികളില്‍ 12 പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ അഞ്ച് മത്സരങ്ങളില്‍ നാലു ജയവുമായി എട്ടു പോയന്‍റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!