
മുംബൈ: ഐപിഎല്ലില്‍ തിളങ്ങുന്ന ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ്മയ്‌ക്ക് സന്തോഷ വാര്‍ത്ത. ഏകദിന ലോകകപ്പിനുള്ള റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഇശാന്ത് ഇടംപിടിച്ചു. ഋഷഭ് പന്ത്, അമ്പാട്ടി റായുഡു, നവ്‌ദീപ് സെയ്‌നി എന്നിവര്‍ക്കൊപ്പമാണ് ഇശാന്തിനെ ബിസിസിഐ ഉള്‍പ്പെടുത്തിയത്.
നാല് താരങ്ങളെയാണ് ബിസിസിഐ പകരക്കാരായി കരുതുന്നത്. 'പേസര്‍ എന്ന നിലയ്‌ക്ക് റിസര്‍വ് താരമായി സെയ്‌നിക്കാണ് പ്രഥമ പരിഗണന. ഇശാന്ത് ശര്‍മ്മയ്‌ക്കാണ് അടുത്ത സാധ്യത. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ പന്തെറിഞ്ഞ് പരിചയമുള്ള താരമാണ് ഇശാന്ത്. നിലവില്‍ ഇശാന്ത് മികച്ച ഫോമിലുമാണ്'- ബിസിസിഐ വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഐപിഎല്‍ 12-ാം സീസണില്‍ 10 മത്സരങ്ങളില്‍ 10 വിക്കറ്റ് ഇശാന്ത് വീഴ്ത്തിയിട്ടുണ്ട്. 7.65 ആണ് ഇക്കോണമി. ഇന്ത്യക്കായി 80 ഏകദിനങ്ങള്‍ കളിച്ച താരം 115 വിക്കറ്റ് നേടി. എന്നാല്‍ ഇതുവരെ ഒരു ലോകകപ്പ് കളിക്കാന്‍ ഇശാന്തിന് അവസരം ലഭിച്ചിട്ടില്ല. ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായി മെയ് 30നാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!