അവന്‍ കൂടി ഉണ്ടെങ്കില്‍ ഓസീസ് പരമ്പരയില്‍ ഇന്ത്യയെ തൊടാനാവില്ല, തുറന്നു പറഞ്ഞ് ഗവാസ്കര്‍

Published : Jul 11, 2024, 09:44 AM IST
അവന്‍ കൂടി ഉണ്ടെങ്കില്‍ ഓസീസ് പരമ്പരയില്‍ ഇന്ത്യയെ തൊടാനാവില്ല, തുറന്നു പറഞ്ഞ് ഗവാസ്കര്‍

Synopsis

ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഹാര്‍ദ്ദിക് കൂടി ഇന്ത്യക്കായി കളിച്ചാല്‍ അതായിരിക്കും ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യസമെന്ന് ഗവാസ്കര്‍

മുംബൈ: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയെ കൂടി ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍. ഹാര്‍ദ്ദിക് കൂടിയുണ്ടെങ്കില്‍ പിന്നെ ഓസ്ട്രേലിയയില്‍ ഇന്ത്യയെ തൊടാനാവില്ലെന്നും ഗവാസ്കര്‍ വ്യക്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ഓസ്ട്രേലിയക്കെതിരെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ ഈ വര്‍ഷം അവസാനം കളിക്കുന്ന്. 1992നുശേഷം ആദ്യമായാണ് ഇന്ത്യയും ഓസ്ട്രേലിയയും അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കുന്നത്. അതിന് മുമ്പ് ന്യൂസിലന്‍ഡിനെതിരെ നാട്ടിലും ബംഗ്ലാദേശിനെതിരെയും ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയുണ്ട്.

ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഹാര്‍ദ്ദിക് കൂടി ഇന്ത്യക്കായി കളിച്ചാല്‍ അതായിരിക്കും ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യസമെന്ന് ഗവാസ്കര്‍ പറഞ്ഞു. അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഹാര്‍ദ്ദിക്കിനെ ടെസ്റ്റില്‍ കളിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഹാര്‍ദ്ദിക് ഇന്ത്യക്കായി ആറാമതോ ഏഴാമതോ ബാറ്റിംഗിനെത്തുകയും ഒരു ദിവസം 10 ഓവറെങ്കിലും ബൗള്‍ ചെയ്യുകയും ചെയ്യുകയാണെങ്കില്‍ ഇന്ത്യ ഏത് രാജ്യത്ത് കളിച്ചാലും ഏത് പിച്ചില്‍ കളിച്ചാലും അസ്പൃശ്യരായിരിക്കുമെന്നും റേവ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്കര്‍ പറഞ്ഞു.

കോപ്പയില്‍ യുറുഗ്വേൻ കണ്ണീര്‍, 10 പേരുമായി പൊരുതിക്കയറി കൊളംബിയ; ഫൈനലില്‍ എതിരാളികള്‍ അ‍ർജന്‍റീന

കഴിഞ്ഞ ആറ് വര്‍ഷമായി പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. കരിയറില്‍ ഇതുവരെ 11 ടെസ്റ്റുകളില്‍ കളിച്ച പാണ്ഡ്യ  525 റണ്‍സും 17 വിക്കറ്റുകളും നേടി.  എന്നാല്‍ ടെസ്റ്റ് ടീമിലെ പേസ് ബൗളിംഗ് ഓള്‍ റൗണ്ടറുടെ വിടവ് ഇനിയും നികത്തിയിട്ടില്ലാത്തതിനാല്‍ നിലവിലെ ഫോം കണക്കിലെടുത്ത് പാണ്ഡ്യയെ ടെസ്റ്റില്‍ കളിപ്പിക്കാവുന്നതാണെന്നാണ് ഗവാസ്കറുടെ അഭിപ്രായം. 2018ൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഹാര്‍ദ്ദിക് ഇന്ത്യക്കായി അവസാനം ടെസ്റ്റില്‍ കളിച്ചത്. ആ മത്സരത്തില്‍ ഗുരുതരമായി പരിക്കേറ്റ് പുറത്തുപോയ ഹാര്‍ദ്ദിക് പിന്നീട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കളിച്ചിട്ടില്ല. നിവലില്‍ ഏകദിന, ടി20 ടീമുകളില്‍ മാത്രമാണ് ഹാര്‍ദ്ദിക്ക് കളിക്കുന്നത്. ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യത ഹാര്‍ദ്ദിക് നേരത്തെ തള്ളിക്കളഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

സ്മൃതിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് പലാഷ് മുച്ചലും, നിയമ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ഓസ്ട്രേലിയ, ഇംഗ്ലണ്ട് വീണ്ടും താഴേക്ക്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല