
ഹരാരെ: സിംബാബ്‌വെക്കെതതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് കളികളിലും ബൗളിംഗില്‍ തിളങ്ങിയ രവി ബിഷ്ണോയ് മൂന്നാം മത്സരത്തില്‍ ആദ്യം ഞെട്ടിച്ചത് വണ്ടര്‍ ക്യാച്ചിലൂടെ. സിംബാബ്‌വെ ഇന്നിംഗ്സില്‍ ആവേശ് ഖാന്‍ എറിഞ്ഞ നാലാം ഓവറിലാണ് ബാക്‌വേര്‍ഡ് പോയന്‍റില്‍ രവി ബിഷ്ണോയ് സിംബാബ്‌വെ താരം ബ്രയാന്‍ ബെന്നെറ്റിനെ വായുവിലേക്ക് ഉയര്‍ന്നു ചാടി പറന്നു പിടിച്ചത്. ബിഷ്ണോയിയുടെ ക്യാച്ച് കണ്ട് ബെന്നെറ്റ് പോലും കുറച്ചുനേരം അവിശ്വസനീയതയോടെ ക്രീസില്‍ നിന്നശേഷം ഒരു ചെറു ചിരിയോടെയാണ് മടങ്ങിയത്. അഞ്ച് പന്തില്‍ നാലു റണ്‍സെടുത്താണ് ബെന്നെറ്റ് പുറത്തായത്.
ഇതാദ്യമായല്ല രവി ബിഷ്ണോയ് വണ്ടര്‍ ക്യാച്ചിലൂടെ ആരാധകരെ ഞെട്ടിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ലഖ്നൗ താരമായ ബിഷ്ണോയ് സ്വന്തം ബൗളിംഗില്‍ കെയ്ന്‍ വില്യംസണെ സമാനമായൊരു റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയിരുന്നു. സിംബാബ്‌വെക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് മാത്രം ആറ് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയിക്ക് പക്ഷെ ഇന്ന് നടന്ന മൂന്നാം മത്സരത്തില്‍ ബൗളിംഗില്‍ തിളങ്ങാനായിരുന്നില്ല.
സിംബാബ്‌വെ പൊരുതി തോറ്റു, തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പരമ്പരയില്‍ മുന്നിലെത്തി ഇന്ത്യ
ആദ്യ മത്സരത്തില്‍ നാലോവറില്‍ 13 റണ്‍സിന് നാലു വിക്കറ്റെടുത്ത ബിഷ്ണോയ് രണ്ടാം മത്സരത്തില്‍ നാലോവറില്‍ 11 റണ്‍സിന് രണ്ട് വിക്കറ്റെടുത്തിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ നാലോവറില്‍ 37 റണ്‍സ് വഴങ്ങിയ രവി ബിഷ്ണോയിക്ക് വിക്കറ്റൊന്നും വീഴ്ത്താനായിരുന്നില്ല.സിംബാബ്‌വെക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ അര്‍ധെസഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടാനെ കഴിഞ്ഞിരുന്നുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക