'സഞ്ജുവിന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍'..., ചാമ്പ്യൻസ് ട്രോഫി ടീമിനെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍

Published : Jan 19, 2025, 08:48 AM IST
'സഞ്ജുവിന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍'..., ചാമ്പ്യൻസ് ട്രോഫി ടീമിനെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍

Synopsis

വൈസ് ക്യാപ്റ്റനാക്കിയതോടെ ശുഭ്മാന്‍ ഗില്‍ നേതൃനിരയിലേക്കുള്ള ശരിയായ പാതയിലാണെന്നും ഏകദിന ക്രിക്കറ്റില്‍ ഗില്ലിന്‍റെ പ്രകനം അവിശ്വസനീയമാണെന്നും പത്താന്‍.

ബറോഡ: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍. ചാമ്പ്യൻസ് ട്രോഫി ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താമായിരുന്നുവെന്ന് ഇര്‍ഫാൻ പത്താന്‍ എക്സ് പോസ്റ്റില്‍ കുറിച്ചു. സഞ്ജുവിന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ തീര്‍ത്തും നിരാശനവുമായിരുന്നുവെന്നായിരുന്നു പത്താന്‍റെ പ്രതികരണം. ചാമ്പ്യൻസ് ട്രോഫി ടീമില്‍ ഒരു പേസ് ബൗളറെ കൂടി ഉള്‍പ്പെടുത്താമായിരുന്നുവെന്നും പത്താന്‍ അഭിപ്രായപ്പെട്ടു.

പേസര്‍മാര്‍ക്ക് സമീപകാലത്ത് പരിക്കേല്‍ക്കുന്നത് പതിവായതിനാല്‍ ഒരു പേസറെ കൂടി ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നു. മുഹമ്മദ് സിറാജിനെ ടീമില്‍ നിന്ന് തഴഞ്ഞതായിരിക്കാന്‍ സാധ്യതയില്ലെന്നും ജോലിഭാരം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി വിശ്രമം അനുവദിച്ചതാകുമെന്നും ഏകദിനങ്ങളില്‍ സിറാജിന്‍റേത് മികച്ച പ്രകടനമായിരുന്നുവെന്നും പത്താന്‍ പറഞ്ഞു. സഞഅജുവിനെപ്പോലെ ടീമില്‍ സ്ഥാനം നഷ്ടമായ കളിക്കാരനാണ് ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെന്നും പത്താന്‍ പറഞ്ഞു.

സഞ്ജു സാംസണ്‍ ക്യാപ്റ്റൻ; ചാമ്പ്യൻസ് ട്രോഫി ടീമിലിടം നഷ്ടമായ നിര്‍ഭാഗ്യവാൻമാരുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ!

വൈസ് ക്യാപ്റ്റനാക്കിയതോടെ ശുഭ്മാന്‍ ഗില്‍ നേതൃനിരയിലേക്കുള്ള ശരിയായ പാതയിലാണെന്നും ഏകദിന ക്രിക്കറ്റില്‍ ഗില്ലിന്‍റെ പ്രകനം അവിശ്വസനീയമാണെന്നും പത്താന്‍ പറഞ്ഞു. ഇന്നലെയാണ് ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പര്‍മാരായി കെ എല്‍ രാഹുലും റിഷഭ് പന്തുമാണ് ചാമ്പ്യൻസ് ട്രോഫി ടീമിലെത്തിയത്. പേസര്‍മാരായി ജസ്പ്രീത് ബുമ്രയും മുബമ്മദ് ഷമിയും അര്‍ഷ്ദീപ് സിംഗുമാണ് ടീമിലുള്ളത്.

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാൾ, റിഷഭ് പന്ത്,രവീന്ദ്ര ജഡേജ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്