ഇന്നായിരുന്നു സച്ചിന്‍ കളിച്ചിരുന്നതെങ്കില്‍ ഒരു ലക്ഷം റണ്‍സടിക്കുമായിരുന്നുവെന്ന് അക്തര്‍

Published : Jan 30, 2022, 06:24 PM IST
ഇന്നായിരുന്നു സച്ചിന്‍ കളിച്ചിരുന്നതെങ്കില്‍ ഒരു ലക്ഷം റണ്‍സടിക്കുമായിരുന്നുവെന്ന് അക്തര്‍

Synopsis

ഇന്നത്തെക്കാലത്ത് ഏകദിനങ്ങളില്‍ രണ്ട് ന്യൂ ബോള്‍ എടുക്കാനാവും. മൂന്ന് റിവ്യു എടുക്കാനാവും. സച്ചിന്‍ കളിച്ചിരുന്ന കാലത്ത് മൂന്ന് റിവ്യു എടുക്കാമായിരുന്നെങ്കിലൊന്ന് ആലോചിച്ചു നോക്കു. അദ്ദേഹം ഒരു ലക്ഷം റണ്‍സെങ്കിലും അടിച്ചേനെ.

കറാച്ചി: ക്രിക്കറ്റിലെ പുതിയ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നായിരുന്നു ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(Sachin Tendulkar) കളിച്ചിരുന്നത് എങ്കില്‍ ഒരു ലക്ഷം റണ്‍സെങ്കിലും അടിക്കുമായിരുന്നുവെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍(Shoaib Akhtar). ക്രിക്കറ്റിലെ പുതിയ നിയമ പരിഷ്കാരങ്ങള്‍ ബാറ്റര്‍മാര്‍ക്ക് അനുകൂലമാണെന്നും അക്തര്‍ തന്‍റെ യുട്യൂബ് ചാനലില്‍ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയോട് പറഞ്ഞു.

ഇന്നത്തെക്കാലത്ത് ഏകദിനങ്ങളില്‍ രണ്ട് ന്യൂ ബോള്‍ എടുക്കാനാവും. മൂന്ന് റിവ്യു എടുക്കാനാവും. സച്ചിന്‍ കളിച്ചിരുന്ന കാലത്ത് മൂന്ന് റിവ്യു എടുക്കാമായിരുന്നെങ്കിലൊന്ന് ആലോചിച്ചു നോക്കു. അദ്ദേഹം ഒരു ലക്ഷം റണ്‍സെങ്കിലും അടിച്ചേനെ. പാവം സച്ചിന്‍, തുടക്കകാലത്ത് അദ്ദേഹത്തിന് കളിക്കേണ്ടിവന്നത്, വാസിം അക്രമിനും വഖാര്‍ യൂനിസിനും ഷെയ്ന്‍ വോണിനുമൊക്കെ എതിരെയായിരുന്നു.

പിന്നീടാകട്ടെ ബ്രെറ്റ് ലീയും ഞാനുമെല്ലാം ഉള്‍പ്പെട്ട അടുത്ത തലമുറ പേസ് ബൗളര്‍മാര്‍ക്കെതിരെയും. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്ററെന്ന് വിളിക്കുന്നത്. ഇന്നത്തെക്കാലത്ത് എല്ലാം ബാറ്റര്‍ക്ക് അനുകൂലമാണ്. ബാറ്ററെന്ന നിലിയല്‍ പാറിപറക്കുന്ന മുടിയുമായി അതിവേഗം ഓടിയെത്തി ബൗണ്‍സര്‍ എറിയുന്ന ഒരു പേസ് ബൗളറെ നിങ്ങള്‍ ഇഷ്ടപ്പെടില്ലല്ലോ.

എന്നാല്‍ ബാറ്റര്‍ക്കും ബൗളര്‍ക്കും തുല്യ പങ്കാളിത്തമുള്ളതാവണം മത്സരമെന്ന് രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. അതിനായി നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ഒരോവറില്‍ രണ്ടോ അതില്‍ കൂടുതലോ ബൗണ്‍സര്‍ എറിയാന്‍ ബൗളറെ അനുവദിക്കണമെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. 24 വര്‍ഷം നീണ്ട കരിയറില്‍ സച്ചിന്‍ ഏകദിനങ്ങളിലും ടെസ്റ്റിലുമായി 34,357 റണ്‍സാണ് അടിച്ചെടുത്തത്. 100 രാജ്യാന്തര സെഞ്ചുറികളും സച്ചിന്‍ നേടി.

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്