
ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20ക്ക് ഇന്നിറങ്ങുമ്പോള്‍ പരമ്പര നഷ്ടമെന്ന നാണക്കേടിന്‍റെ പടിവാതിലിലാണ് ഇന്ത്യന്‍ ടീം. അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് ഇന്ന് കൂടി തോറ്റാല്‍ ടി20 പരമ്പര നഷ്ടമാകും. ടി20 ക്രിക്കറ്റില്‍ ദ്വിരാഷ്ട്ര പരമ്പരകളില്‍ തുടര്‍ പരമ്പര നേട്ടങ്ങളുടെ റെക്കോര്‍ഡും ഇന്ത്യക്ക് കൈവിടേണ്ടിവരും.
ദ്വിരാഷ്ട്ര പരമ്പരകളില്‍ അവസാനം ടി20 പരമ്പര ഇന്ത്യ കൈവിട്ടത് 2021ല്‍ ശ്രീലങ്കക്കെതിരെ ആയിരുന്നു. സീനിയര്‍ ടീം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ കളിക്കാന്‍ പോയതിനാല്‍ ശിഖര്‍ ധവാന്‍റെ നേതൃത്വിത്തിലിറങ്ങിയ ഇന്ത്യന്‍ യുവനിരയെ വാനിന്ദു ഹസരങ്ക കറക്കി വീഴ്ത്തുകയായിരുന്നു. അതിനുശേഷം തുടര്‍ച്ചയായി 11 ടി20 പരമ്പരകളാണ് ഇന്ത്യ ജയിക്കുകയോ സമനിലയാക്കുകയോ ചെയ്തത്.ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തുടര്‍ പരമ്പര ജയങ്ങളുടെ റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
2021ല്‍ ശ്രീലങ്കയോട് തോറ്റ ശേഷം കളിച്ച ടി20 പരമ്പരകളില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്(3-0), ശ്രീലങ്ക(3-0), ദക്ഷിണഫ്രിക്ക(2-2) , അയര്‍ലന്‍ഡ്(2-0), ഇംഗ്ലണ്ട്(2-1), വെസ്റ്റ് ഇന്‍ഡീസ്(4-1), ഓസ്ട്രേലിയ(2-1), ദക്ഷിണാഫ്രിക്ക(2-1), ന്യൂസിലന്‍ഡ്(2-1), ശ്രീലങ്ക(2-1), ന്യബസിലന്‍ഡ്(2-1) എന്നിങ്ങനെയാണ് ഇന്ത്യയുടെ പരമ്പര നേട്ടങ്ങള്‍.കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലെയും ടി20 ലോകകപ്പിലെയും തോല്‍വികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ടി20 ക്രിക്കറ്റില്‍ മറ്റ് ടീമുകള്‍ക്കെതിരെ എല്ലാം ഇന്ത്യ മികച്ച റെക്കോര്‍ഡ് സൂക്ഷിക്കാനായി. എന്നാല്‍ ഇന്ന് വിന്‍ഡീസിനെതിരെ തോറ്റാല്‍ ഇന്ത്യക്ക് ഈ റെക്കോര്‍ഡ് നഷ്ടമാകും.
കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനുശേഷം ടി20 ക്യാപ്റ്റന്‍സി ഏറ്റെടുത്ത ഹാര്‍ദ്ദിക്കിന് കീഴില്‍ കളിച്ച 12 ടി20 മത്സരങ്ങളില്‍ ഇന്ത്യ എട്ടെണ്ണം ജയിച്ചപ്പോള്‍ നാലെണ്ണത്തില്‍ തോറ്റു. വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ നാലു റണ്ണിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് തോറ്റത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!