ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യക്ക് വെല്ലുവിളായകുന്ന പാക് പേസര്‍ ആരായിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയോട് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി രസകരമായിരുന്നു. ആരുടെയെങ്കിലും ഒരാളുടെ പേരെടുത്ത് പറഞ്ഞാല്‍ അത് അനാവശ്യ വിവാദത്തിന് കാരണമാവുമെന്നും അതുകൊണ്ട് തന്നെ അത് പുറത്തു പറയാനാവില്ലെന്നുമായിരുന്നു രോഹിത്തിന്‍റെ മറുപടി.
ന്യൂയോര്‍ക്ക്: ഏഷ്യാ കപ്പിലും പിന്നാലെ ഏകദിന ലോകകപ്പിലും നടക്കാനിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ മാസം അവസാനം തുടങ്ങുന്ന ഏഷ്യാ കപ്പില്‍ അടുത്ത മാസം രണ്ടിനാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ലോകകപ്പില്‍ ഒക്ടോബര്‍ 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇരു ടീമും നേര്‍ക്കു നേര്‍വരുന്നത്.
ബാബര്‍ അസിമിനെ പോലൊരു ലോകോത്തര ബാറ്റര്‍ ടീമിലുണ്ടെങ്കിലും ഇന്ത്യ-പാക് പോരാട്ടങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ ബാറ്റര്‍മാരും പാക് പേസര്‍മാരും തമ്മിലുള്ള മത്സരമായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. പാക് പേസര്‍മാരായ ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ ഇന്ത്യക്ക് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.
ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യക്ക് വെല്ലുവിളായകുന്ന പാക് പേസര്‍ ആരായിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയോട് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി രസകരമായിരുന്നു. ആരുടെയെങ്കിലും ഒരാളുടെ പേരെടുത്ത് പറഞ്ഞാല്‍ അത് അനാവശ്യ വിവാദത്തിന് കാരണമാവുമെന്നും അതുകൊണ്ട് തന്നെ അത് പുറത്തു പറയാനാവില്ലെന്നുമായിരുന്നു രോഹിത്തിന്‍റെ മറുപടി.
പാക്കിസ്ഥാന്‍ ടീമിലെ പേസര്‍മാരെല്ലാം മികച്ചവരാണ്. ഞാനൊരാളുടെയും പേരെടുത്ത് പറയില്ല.അങ്ങനെ പറഞ്ഞാലത് വിവാദമാവും. അത് മാത്രമല്ല, ഒരാള്‍ നല്ല ബൗളറാണെന്ന് പറഞ്ഞാല്‍ അത് മറ്റെയാള്‍ മോശമാണെന്ന് പറയുന്നതുപോലെയാണ്. അതയാള്‍ക്ക് വിഷമമാകും. രണ്ട് പേരെ പറഞ്ഞാലോ മൂന്നാമത്തെ ബൗളര്‍ക്ക് വിഷമമാകും. അതുകൊണ്ട്, എല്ലാവരും നല്ല ബൗളര്‍മാരാണെന്ന മറുപടിയാണ് നല്ലതെന്നും അമേരിക്കയിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ രോഹിത് പറഞ്ഞു.
മൂന്നാം ടി20യില്‍ ഇഷാന്‍ കിഷന്‍റെ പകരക്കാരന്‍; അവനല്ലാതെ മറ്റൊരു പേരില്ലെന്ന് വസീം ജാഫര്‍
ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ രണ്ടിന് ശ്രീലങ്കയിലെ കാന്‍ഡിയിലിയാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകളില്ഡ കളിച്ചശേഷം ടി2യ പരമ്പരയില്‍ നിന്ന് രോഹിത് ശര്‍മക്കും വിരാട് കോലിക്കും വിശ്രമം നല്‍കിയിരുന്നു.
