'ഇന്ത്യയെ തോൽപ്പിച്ചാൽ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കും'; വാ​ഗ്ദാനവുമായി പാക് സുന്ദരി

Published : Nov 03, 2022, 05:31 PM ISTUpdated : Nov 03, 2022, 05:34 PM IST
'ഇന്ത്യയെ തോൽപ്പിച്ചാൽ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കും'; വാ​ഗ്ദാനവുമായി പാക് സുന്ദരി

Synopsis

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരത്തിൽ ഇന്ത്യ തോൽക്കണമെന്ന് പറഞ്ഞ് ഷിവാരി തുടർച്ചയായി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ മത്സരത്തിൽ ഇന്ത്യ ജയിച്ചു.

ഇസ്ലാമാബാദ്: ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ സിംബാബ്വെ അട്ടിമറി വിജയം നേടിയാല്‌‍ സിംബാബ്വെ പൗരനെ വിവാഹം കഴിയ്ക്കുമെന്ന് പാകിസ്ഥാൻ ചലച്ചിത്ര നടി സെഹർ ഷിൻവാരി. ട്വീറ്ററിലാണ് താരം ഇക്കാര്യം പറഞ്ഞത്. നവംബർ ആറിനാണ് ഇന്ത്യ-സിംബാബ്വെ മത്സരം. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരത്തിൽ ഇന്ത്യ തോൽക്കണമെന്ന് പറഞ്ഞ് ഷിവാരി തുടർച്ചയായി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ മത്സരത്തിൽ ഇന്ത്യ ജയിച്ചു. അതിന് പിന്നാലെയാണ് ഇന്ത്യയെ തോൽപ്പിച്ചാൽ  സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കുമെന്ന പ്രഖ്യാപനവുമായി താരം രം​ഗത്തെത്തിയത്. അതേസമയം, താരത്തെ ട്രോളിയും നിരവധിയാളുകൾ രം​ഗത്തെത്തി.

ഇന്ത്യൻ ടീമിനെതിരെ താരം മുമ്പും പരിഹാസ ട്വീറ്റുമായി രം​ഗത്തെത്തിയിരുന്നു. ഈ ലോകകപ്പിൽ സിംബാബ്‌വെ പാകിസ്ഥാനെ ഒരു റണ്ണിന് തോൽപ്പിച്ചിരുന്നു. അതിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് താരം സോഷ്യൽമീഡിയയിൽ സജീവമാകുന്നത്. സിംബാബ്‌വെയോടേറ്റ അപ്രതീക്ഷിത തോൽവിയാണ് പാകിസ്ഥാന് തിരിച്ചടിയായത്. നിലവിൽ പാകിസ്ഥാന്റെ സെമി പ്രവേശനം പ്രതിസന്ധിയിലാണ്. 

 

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല