രണ്ടാം ടി20യിലും ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് നിര്‍ണായക ടോസ്, ടീം അറിയാം

Published : Jun 12, 2022, 06:38 PM ISTUpdated : Jun 12, 2022, 06:46 PM IST
രണ്ടാം ടി20യിലും ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് നിര്‍ണായക ടോസ്, ടീം അറിയാം

Synopsis

ദില്ലിയിലെ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലിൽ നിന്ന് കരകയറാനാണ് കട്ടക്കില്‍ ടീം ഇന്ത്യ ഇറങ്ങുന്നത്. ദില്ലിയിൽ 211 റൺസ് നേടിയിട്ടും റിഷഭ് പന്തിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടാനായില്ല. കട്ടക്കിൽ ഇറങ്ങുമ്പോഴും ബൗളർമാരുടെ മൂർച്ചക്കുറവ് തന്നെയാവും ഇന്ത്യയുടെ ആശങ്ക.

കട്ടക്ക്: ടി20 പരമ്പരിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക(India vs South Africa, 2nd T20I) ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. ആദ്യ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. പരിക്കേറ്റ ക്വിന്‍റണ്‍ ഡി കോക്ക് ഇന്ന് ടീമിലില്ല. ടെംബാ ബാവുമക്കൊപ്പം റീസാ ഹെന്‍ഡ്രിക്കസാണ് ദക്ഷിണാഫ്രിക്കക്കായി ഓപ്പണറായി എത്തുന്നത്.  ട്രെസ്റ്റാന്‍ സ്റ്റബ്സിന് പകരം വിക്കറ്റ് കീപ്പറായി ഹെന്‍റിച്ച് ക്ലാസനും ദക്ഷിണാഫ്രിക്കയുടെ അന്തിമ ഇലവനിലെത്തി. കൊവിഡ് മുക്തനാവാത്ത മാർക്രാം ഇന്നും ദക്ഷിണാഫ്രിക്കൻ നിരയിലില്ല.

അതേസമയം, ആദ്യ മത്സരം തോറ്റ ടീമില്‍ ടീമില്‍ മാറ്റമൊന്നുമില്ലാതെയാമ് ഇന്ത്യ ഇറങ്ങുന്നത്. ഐപിഎല്ലില്‍ അതിവേഗം കൊണ്ട് ഞെട്ടിച്ച യുവ പേസര്‍ ഉമ്രാന്‍ മാലിക്കോ അര്‍ഷദീപ് സിംഗോ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മാറ്റമൊന്നും വരുത്താന്‍ ഇന്ത്യ തയാറായില്ല.

ദില്ലിയിലെ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലിൽ നിന്ന് കരകയറാനാണ് കട്ടക്കില്‍ ടീം ഇന്ത്യ ഇറങ്ങുന്നത്. ദില്ലിയിൽ 211 റൺസ് നേടിയിട്ടും റിഷഭ് പന്തിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടാനായില്ല. കട്ടക്കിൽ ഇറങ്ങുമ്പോഴും ബൗളർമാരുടെ മൂർച്ചക്കുറവ് തന്നെയാവും ഇന്ത്യയുടെ ആശങ്ക.

ഡേവിഡ് മില്ലറുടെ തകർപ്പൻ ഫോമാണ് ഇന്ത്യക്ക് വെല്ലുവിളിയാകുക. ഏഴ് വർഷം മുൻപ് കട്ടക്കിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ വെറും 92 റൺസിന് പുറത്തായിരുന്നു. ആറ് വിക്കറ്റ് തോൽവി നേരിടുകയും ചെയ്തു. അന്നത്തെ ടീമിലെ കാഗിസോ റബാഡയും ഡേവിഡ് മില്ലറും മാത്രമേ ഇന്ന് ദക്ഷിണാഫ്രിക്കൻ നിരയിലുള്ളൂ. കട്ടക്കിലെ മറ്റൊരു മത്സരത്തിൽ ശ്രീലങ്കയെ 87 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ 93 റൺസിന്റെ കൂറ്റൻ വിജയവും സ്വന്തമാക്കിയിട്ടുണ്ട്. വെല്ലുവിളി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍