ഫിൻ അലന്റെ കുറ്റി പിഴുത മു​ജീബുർ, തൊട്ടടുത്ത പന്തിൽ ഫോമിലുള്ള രചിൻ രവീന്ദ്രയെയും മടക്കി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കും മുമ്പേ രവീന്ദ്രയുടെ സ്റ്റംപിളകി.

ചെന്നൈ: ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിൽ തുടക്കത്തിൽ തന്നെ കിവികളുടെ മുൻനിരയെ വിറപ്പിച്ച അഫ്​ഗാൻ സ്പിന്നർ മുജീബുർ റഹ്മാൻ ഫോം തുടർന്നാൽ ബാറ്റർമാർ ബുദ്ധിമുട്ടും. ടൂർണമെന്റിൽ അപകടകാരിയായ ബൗളർ ആകുമെന്ന മുന്നറിയിപ്പായിരുന്നു ന്യൂസിലൻഡിനെതിരെയുള്ള പ്രകടനം. തന്റെ ആദ്യ ഓവറിൽ തുടർച്ചയായി രണ്ട് വിക്കറ്റുകൾ പിഴുതാണ് മുജീബ് പ്രതീക്ഷ നൽകിയത്. തിരുവനന്തപുരത്ത് ഇന്ത്യയെ വട്ടം കറക്കിയ ഫിൻ അലനായിരുന്നു ആദ്യ ഇര. 

Add Asianetnews as a Preferred SourcegooglePreferred

View post on Instagram

ഫിൻ അലന്റെ കുറ്റി പിഴുത മു​ജീബുർ, തൊട്ടടുത്ത പന്തിൽ ഫോമിലുള്ള രചിൻ രവീന്ദ്രയെയും മടക്കി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കും മുമ്പേ രവീന്ദ്രയുടെ സ്റ്റംപിളകി. ഹാട്രിക് വിക്കറ്റ് പന്തിൽ കഷ്ടിച്ചാണ് ​ഗ്ലെൻ ഫിലിപ്സ് രക്ഷപ്പെട്ടത്. മൂന്നോവറിൽ വെറും 16 റൺസ് മാത്രം വഴങ്ങിയ താരം അവസാന ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്തു. ടി20 കരിയറില്‍ 62 മത്സരങ്ങളില്‍ നിന്ന് 84 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 6.46 റണ്‍സ് മാത്രമാണ് ഇക്കോണമി. റാഷിദ് ഖാനൊപ്പം അഫ്ഗാന്‍ സ്പിന്‍ നിരയുടെ കുന്തമുനയാണ് മുജീബുര്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക