
വിശാഖപട്ടണം: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ പാപഭാരമെല്ലാം ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് കഴുകിക്കളഞ്ഞിരിക്കുകയാണ്. ഓസ്ട്രേലിയക്ക് എതിരായ ആദ്യ ട്വന്‍റി 20യില്‍ മിന്നും ഫിഫ്റ്റിയുമായി കളിയിലെ താരമായാണ് ഫോമിലേക്ക് സൂര്യകുമാര്‍ യാദവിന്‍റെ മടങ്ങിവരവ്. വിശാഖപട്ടണത്തെ സൂപ്പര്‍ ഇന്നിംഗ്‌സിനിടെ സ്കൈയെ പ്രശംസ കൊണ്ടുമൂടി ഇന്ത്യന്‍ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തി. 360 ശൈലിയില്‍ സിക്‌സറുകള്‍ പറത്താനുള്ള കഴിവാണ് സൂര്യയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് ചോപ്ര പ്രശംസിച്ചു.
'ബൗളര്‍മാരെ വേറിട്ട രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന 360 ഡിഗ്രി പ്ലേയറാണ് സൂര്യകുമാര്‍ യാദവ്. സൂര്യക്ക് എതിരെ വ്യത്യസ്തമായ പദ്ധതികള്‍ വേണം. പരിചിതമല്ലാത്ത ഫീല്‍ഡ് പദ്ധതികള്‍ സ്കൈക്കെതിരെ ആവശ്യമാണ്. ടി20 ക്രിക്കറ്റില്‍ ഏറെ സ്വാതന്ത്ര്യത്തോടെയാണ് സൂര്യകുമാര്‍ യാദവ് കളിക്കുന്നത്. പിച്ചിനെ പരമാവധി ഉപയോഗിക്കാനുള്ള സാധ്യത തെളിഞ്ഞുവരുന്നു. തന്‍റേതായ ശൈലിയിലാണ് ട്വന്‍റി 20 ക്രിക്കറ്റില്‍ സൂര്യ ബാറ്റ് ചെയ്യുന്നത്. സൂര്യകുമാറിനെതിരെ ബാക്ക്-ഓഫ്-ദി-ഹാന്‍ഡ് സ്ലോ ബൗള്‍ എറിഞ്ഞാല്‍ അദേഹം ആ പന്ത് ഫൈന്‍ലെഗിലൂടെ സിക്‌സര്‍ പറത്തും. അതാണ് സൂര്യയുടെ മികവ്' എന്നും ആകാശ് ചോപ്ര ജിയോ സിനിമയില്‍ പറഞ്ഞു.
സൂര്യകുമാര്‍ യാദവ് ബാറ്റ് കൊണ്ട് തകര്‍ത്താടിയ വിശാഖപട്ടണം ട്വന്‍റി 20യില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ രണ്ട് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. സ്കോര്‍: ഓസ്‌ട്രേലിയ- 208/3 (20), ഇന്ത്യ- 209/8 (19.5). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന് വെടിക്കെട്ട് സെഞ്ചുറിവീരന്‍ ജോഷ് ഇന്‍ഗ്ലിന്‍റെ (50 പന്തില്‍ 110) കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ നേടാനായി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ടീം ഇന്ത്യ 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നാലാമനായി ക്രീസിലെത്തി 42 പന്തില്‍ 80 റണ്‍സുമായി തിളങ്ങിയ നായകന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ വിജയശില്‍പി. ഇഷാന്‍ കിഷന്‍ 39 പന്തില്‍ 58 ഉം യശസ്വി ജയ്‌സ്വാള്‍ 8 പന്തില്‍ 21 ഉം റിങ്കു സിംഗ് 14 പന്തില്‍ 22* ഉം റണ്‍സുമായും തിളങ്ങി.
Read more: എന്ത് വിധിയിത്, വല്ലാത്ത ചതിയിത്; റുതുരാജ് ഗെയ്‌ക്‌വാദ് നാണക്കേടിന്‍റെ റെക്കോര്‍ഡില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!