ഓസീസിനെതിരായ ടെസ്റ്റ് പരമ്പര രോഹിത് ശര്‍മ്മയ്ക്ക് അന്ത്യശാസനം; തോറ്റാല്‍ കസേര തെറിക്കും

By Web TeamFirst Published Feb 6, 2023, 10:50 AM IST
Highlights

ഇനിയൊരു ഐസിസി ട്രോഫി കൂടി ടീം ഇന്ത്യക്ക് നഷ്‌ടപ്പെടാന്‍ മാനേജ്‌മെന്‍റ് ആഗ്രഹിക്കാത്തതിനാല്‍ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ ഹിറ്റ്‌മാന്‍റെ വിധിയെഴുതും

നാഗ്‌പൂര്‍: 2013ന് ശേഷം തുടരുന്ന ഐസിസി ട്രോഫി വരള്‍ച്ചയ്‌ക്ക് വിരാമമിടാന്‍ കഴിയാത്ത ഇന്ത്യന്‍ നായകനാണ് രോഹിത് ശര്‍മ്മ. രോഹത്തിന്‍റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ നഷ്‌ടപ്പെടുത്തിയ ടീം ഇന്ത്യ ട്വന്‍റി 20 ലോകകപ്പില്‍ തോല്‍വി വഴങ്ങിയിരുന്നു. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുകയാണ് രോഹിത്തിന് മുന്നിലുള്ള അടുത്ത വെല്ലുവിളി. ഇനിയൊരു ഐസിസി ട്രോഫി കൂടി ടീം ഇന്ത്യക്ക് നഷ്‌ടപ്പെടാന്‍ മാനേജ്‌മെന്‍റ് ആഗ്രഹിക്കാത്തതിനാല്‍ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ ഹിറ്റ്‌മാന്‍റെ വിധിയെഴുതും. 

'രോഹിത്തിനുള്ള സന്ദേശം വ്യക്തമാണ്. അടുത്തൊരു ഐസിസി ട്രോഫി തോല്‍വി കൂടി താങ്ങാനാവില്ല. രണ്ട് വര്‍ഷത്തിനിടെ മൂന്ന് ട്രോഫികള്‍ നഷ്‌ടപ്പെടുത്തി. രോഹിത്തിനും ടീമിനും ഇക്കാര്യം അറിയാം. ക്യാപ്റ്റന്‍സി മാറ്റം ചര്‍ച്ച ചെയ്‌തിട്ടില്ല. എങ്കിലും എല്ലാവരുടേയും കാലയളവ് ഒരിക്കല്‍ അവസാനിക്കും. ടെസ്റ്റ് നായകനായി രോഹിത് തുടരുമോ എന്നത് മത്സരഫലങ്ങളെ ആശ്രയിച്ചിരിക്കും' എന്നും ബിസിസിഐ ഒഫിഷ്യല്‍ വ്യക്തമാക്കി. ട്വന്‍റി 20 ക്യാപ്റ്റന്‍സി ഇതിനകം ബിസിസിഐ ഹാര്‍ദിക് പാണ്ഡ്യക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പും രോഹിത്തിന് മുന്നിലുള്ള അഗ്നിപരീക്ഷയാണ്. 

പൂര്‍ണസമയ നായകനായി ചുമതലയേറ്റ ശേഷം ഇന്ത്യ കളിച്ച 10ല്‍ എട്ട് മത്സരങ്ങളും രോഹിത്തിന് നഷ്‌ടമായി. ക്യാപ്റ്റനായി ലങ്കയ്ക്കെതിരെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യയെ രോഹിത് നയിച്ചത്. ആദ്യ മത്സരത്തില്‍ ഇന്നിംഗ്‌സിനും 222 റണ്‍സിനും രണ്ടാമത്തേതില്‍ 238 റണ്‍സിനും ടീം വിജയിച്ചു. അതിനാല്‍ തന്നെ രോഹിത്തിന്‍റെ ടെസ്റ്റ് ക്യാപ്റ്റന്‍സിയെ പൂര്‍ണമായും വിലയിരുത്താനുള്ള സമയമായിട്ടില്ല. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസീസിനെതിരെ ഇറങ്ങി  2-0നോ 3-1നോ വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഫൈനലിന് യോഗ്യത നേടാനാകൂ. ഫൈനലിലും ഓസീസ് തന്നെയാകും എതിരാളികള്‍. 

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യ കളിക്കുമോ എന്ന് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി തീരുമാനിക്കും. കഴിഞ്ഞ മൂന്ന് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയും ടീം ഇന്ത്യക്കായിരുന്നു. 2004ന് ശേഷം ഓസീസ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ല. 

ഇഷാന്‍ കിഷന്‍ പുറത്തിരിക്കും, രാഹുലിന് ഗ്ലൗസ് കൈമാറില്ല; നാഗ്‌പൂര്‍ ടെസ്റ്റില്‍ അരങ്ങേറാന്‍ വിക്കറ്റ് കീപ്പര്‍

click me!