അഹമ്മദാബാദിലെ ബാറ്റിംഗ് പിച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഓസീസ് താരം

Published : Mar 14, 2023, 02:39 PM IST
 അഹമ്മദാബാദിലെ ബാറ്റിംഗ് പിച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഓസീസ് താരം

Synopsis

ചത്ത പിച്ചായിരുന്നു അഹമ്മദാബാദിലേത്. മത്സരം കാണാനെത്തിയ കാണികള്‍ക്ക് ആസ്വാദ്യകരമായ യാതൊന്നും മത്സരം സമ്മാനിച്ചില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സമനിലയാകുന്ന മത്സരങ്ങള്‍ക്ക് പോയന്‍റ് നല്‍കരുതെന്നാണ് എന്‍റെ അഭിപ്രായം.

അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കും സ്പിന്‍ പിച്ചൊരുക്കിയതിന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ അഹമ്മദാബാദില്‍ സമനിലയായ നാലാം ടെസ്റ്റിന് ബാറ്റിംഗ് പിച്ചൊരുക്കിയതിനെിരെയും വിമര്‍ശനം. ആദ്യ മൂന്ന് ടെസ്റ്റും മൂന്ന് ദിവസം കൊണ്ട് തീര്‍ന്നപ്പോള്‍ അഹമ്മദാബാദില്‍ അഞ്ച് ദിവസവും നീണ്ട ടെസ്റ്റില്‍ ആകെ 22 വിക്കറ്റുകളാണ് വീണത്. അഹമ്മദാബാദ് ടെസ്റ്റ് സമനിലായെങ്കിലും ഇന്ത്യ 2-1ന് പരമ്പര നേടി. ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് അവസാന പന്തില്‍ ജയിച്ചതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുകയും ചെയ്തു.

എന്നാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന നാലാം ടെസ്റ്റിനായി തയാറാക്കിയിരുന്നത് ചത്ത പിച്ചായിരുന്നുവെന്ന് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ് പറ‍ഞ്ഞു. ആദ്യ രണ്ട് ടെസ്റ്റുകളിലും ശരാശരി നിലവാരമുള്ള പിച്ചും മൂന്നാം ടെസ്റ്റില്‍ വളരെ മോശം നിലവാരമുള്ള പിച്ചുമാണ് ലഭിച്ചത്. അഹമ്മദാാബാദ് പിച്ചില്‍ നിന്ന് നേരിയ സഹായം ബൗളര്‍മാര്‍ക്ക് ലഭിച്ചുവെങ്കിലും അതും മോശം നിലവാരത്തിലുള്ളതായിരുന്നുവെന്ന് ഹോഗ് തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഏഷ്യാ കപ്പ്: മറ്റ് ടീമുകള്‍ക്കില്ലാത്ത എന്ത് സുരക്ഷാ പ്രശ്നമാണ് ഇന്ത്യക്കുള്ളതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ‍്

ചത്ത പിച്ചായിരുന്നു അഹമ്മദാബാദിലേത്. മത്സരം കാണാനെത്തിയ കാണികള്‍ക്ക് ആസ്വാദ്യകരമായ യാതൊന്നും മത്സരം സമ്മാനിച്ചില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സമനിലയാകുന്ന മത്സരങ്ങള്‍ക്ക് പോയന്‍റ് നല്‍കരുതെന്നാണ് എന്‍റെ അഭിപ്രായം. അങ്ങനെ വന്നാല്‍ ടീമുകള്‍ ആക്രമണോത്സുകതയോടെ വിജയത്തിനായി കളിക്കും. നിലവില്‍ സമനിലയാവുന്ന മത്സരങ്ങളില്‍ ഇരു ടീമിനും നാലു പോയന്‍റും ടൈ ആവുന്ന മത്സരങ്ങളില്‍ ആറ് പോയന്‍റും ജയിക്കുന്ന ടീമിന് 12 പോയന്‍റുമാണ് നല്‍കുന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ മോശം പിച്ച് തയാറാക്കുന്ന ക്യൂറേറ്റര്‍മാര്‍ക്ക് ഐസിസി വലിയ പിഴ ചുമത്തണം. നാട്ടില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യം എടുക്കുന്നതില്‍ തെറ്റില്ല, പക്ഷെ പരമ്പരയിലെ ഭൂരിഭാഗം മത്സരങ്ങളും മൂന്ന് ദിവസം കൊണ്ട് അവസാനിക്കുന്ന മത്സരങ്ങള്‍ ഒരിക്കലും അനുവദിക്കാനാവില്ലെന്നും  കുറഞ്ഞത് നാലു ദിവസമെങ്കിലും നീണ്ടു നില്‍ക്കുന്ന മത്സരങ്ങളെങ്കിലും സാധ്യമാവണമെന്നും ഹോഗ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൂച്ച് ബിഹാർ ട്രോഫി: മാനവ് കൃഷ്ണയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി, ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി
'ശുഭ്മാൻ ഗില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചുവന്നപ്പോഴെ സഞ്ജുവിന്‍റെ കാര്യം തീരുമാനമായി', തുറന്നു പറഞ്ഞ് അശ്വിന്‍