സ്‌മിത്ത് ശ്രദ്ധാകേന്ദ്രം, മറ്റൊരു സ്റ്റാര്‍ ബാറ്റ‍ര്‍ കളിക്കുന്ന കാര്യം സംശയം; ഓസീസ് സാധ്യതാ ഇലവന്‍

Published : Mar 16, 2023, 03:22 PM ISTUpdated : Mar 16, 2023, 05:32 PM IST
സ്‌മിത്ത് ശ്രദ്ധാകേന്ദ്രം, മറ്റൊരു സ്റ്റാര്‍ ബാറ്റ‍ര്‍ കളിക്കുന്ന കാര്യം സംശയം; ഓസീസ് സാധ്യതാ ഇലവന്‍

Synopsis

ടെസ്റ്റ് പരമ്പര കൈവിട്ട ശേഷം ഏകദിന സീരീസ് നോട്ടമിടുന്ന ഓസീസിന്‍റെ സാധ്യതാ ഇലവന്‍ പരിശോധിക്കാം

മുംബൈ: ടെസ്റ്റ് അങ്കത്തിന് ശേഷം ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര നാളെ മുതല്‍ ആരംഭിക്കുകയാണ്. മുംബൈയിലെ വാംഖ‍ഡെ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. പാറ്റ് കമ്മിന്‍സിന്‍റെ അഭാവത്തില്‍ സ്റ്റീവന്‍ സ്‌മിത്താണ് ഓസീസിനെ നയിക്കുന്നത്. ടെസ്റ്റ് പരമ്പര കൈവിട്ട ശേഷം ഏകദിന സീരീസ് നോട്ടമിടുന്ന ഓസീസിന്‍റെ സാധ്യതാ ഇലവന്‍ പരിശോധിക്കാം. 

പരിക്ക് മാറിയെത്തുന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തോ എന്നതാണ് ഓസീസിന്‍റെ മുന്നിലുള്ള പ്രധാന ചോദ്യം. ആദ്യ ഏകദിനത്തിന് മുന്നോടിയായി വാര്‍ണറുടെ ഫിറ്റ്‌നസ് ഓസീസ് മെഡിക്കല്‍ സംഘം പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. വാര്‍ണര്‍ പരിക്ക് മാറി എത്തിയാല്‍ അദേഹത്തിനൊപ്പം ട്രാവിസ് ഹെഡായിരിക്കും ഓസീസ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. സമീപകാലത്ത് വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയ ഹെഡില്‍ ഓസീസ് മാനേജ്‌മെന്‍റ് വലിയ വിശ്വാസം അര്‍പ്പിച്ചേക്കും. 

മൂന്നാം നമ്പറില്‍ സ്റ്റീവ് സ്‌മിത്തിന്‍റെ സ്ഥാനത്തിന് ചലനമുണ്ടാവില്ലെന്ന് ഉറപ്പ്. ഓള്‍റൗണ്ടര്‍മാരുടെ വലിയ നിരയാണ് ഓസീസ് സ്ക്വാഡിന്‍റെ പ്രത്യേകത. അത് പ്ലേയിംഗ് ഇലവനിലും തുടരാനാണ് സാധ്യത. നാലാം നമ്പറിലേക്ക് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് എത്തുമ്പോള്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് മറ്റൊരു ശ്രദ്ധേയ താരം. ഇന്ത്യയില്‍ മുമ്പ് ലഭിച്ച അവസരങ്ങളില്‍ ഗ്രീന്‍ തിളങ്ങിയിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റേയിനിസ് എന്നീ ഓള്‍റൗണ്ടര്‍മാരും ഇലവനിലെത്തിയേക്കും. ഇവരില്‍ മാക്‌സി ഒഴികെയുള്ള എല്ലാവരും പേസ് ഓള്‍റൗണ്ടര്‍മാരാണ്. സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍മാരായി ആദം സാംപയും അഷ്‌ടണ്‍ അഗറും ഇടംപിടിക്കുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം ഷോണ്‍ അബോട്ടായിരിക്കും സ്‌പെഷ്യലിസ്റ്റ് പേസറാവാന്‍ സാധ്യത. 

ഓസീസ് സാധ്യതാ ഇലവന്‍: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ, മിച്ചല്‍ സ്റ്റാര്‍ക്ക്, ഷോണ്‍ അബോട്ട്, അഷ്‌ടണ്‍ അഗര്‍. 

ഐപിഎല്ലില്‍ തിരിച്ചെത്തുമോ; വീണ്ടും വീണ്ടും തിരിച്ചുവരാന്‍ താന്‍ അഫ്രീദിയല്ലല്ലോയെന്ന് സുരേഷ് റെയ്ന-വീഡിയോ
 

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്