
സെന്‍റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ 8ലെ അവസാന പോരാട്ടത്തിന് ഇന്ത്യ ഇന്ന് ഓസ്ട്രേലിക്കെതിരെ ഇറങ്ങുകയാണ്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മികച്ച നെറ്റ് റണ്‍റേറ്റുമായി സെമി ടിക്കറ്റ് ഏതാണ്ടുറപ്പിച്ച ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ പരീക്ഷണത്തിന് മുതിരുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
മധ്യനിരയില്‍ ഫോം ഔട്ടായിരുന്ന ശിവം ദുബെ ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും സ്പിന്‍ ഓള്‍ റൗണ്ടറായി ഇറങ്ങുന്ന രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് ഫോം ഇപ്പോഴും ഇന്ത്യക്ക് ആശങ്കയാണ്. ഈ സാഹചര്യത്തില്‍ ജഡേജയെ ഒഴിവാക്കി സ്പെഷലിസ്റ്റ് ബാറ്ററായി സഞ്ജു സാംസണെ കളിപ്പിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ജഡേജക്ക് പകരം സഞ്ജു പ്ലേയിംഗ് ഇലവനിലെത്തിയാല്‍ ശിവം ദുബെ ജഡേജയുടെ റോളില്‍ കളിക്കേണ്ടിവരും. ഫിനിഷറായാണ് ജഡേജ ഇറങ്ങുന്നതെങ്കില്‍ സഞ്ജുവിനെ അഞ്ചാം നമ്പറില്‍ ബാറ്റിംഗിനയക്കാനാവും ടീം മാനേജ്മെന്‍റ് താല്‍പ്പര്യപ്പെടുക.വിരാട് കോലി-രോഹിത് ശര്‍മ ഓപ്പണിംഗ് കൂട്ടുകെട്ടിന് ശേഷം മൂന്നാം നമ്പറില്‍ റിഷഭ് പന്തും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും എത്തും.
ജഡേജക്ക് പകരം സഞ്ജു പ്ലേയിംഗ് ഇലവനിലെത്തിയാല്‍ അഞ്ചാം നമ്പറില്‍ സഞ്ജുവിറങ്ങും. ജഡേജ തന്നെയാണ് തുടരുന്നതെങ്കില്‍ ശിവം ദുബെയാകും അഞ്ചാമത്. പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവരുമെത്തും. ജഡേജയെ ഒഴിവാക്കിയാല്‍ ബൗളിംഗ് ഓപ്ഷന്‍ കുറയുമെന്നതാണ് നേരിടിുന്ന പ്രധാന വെല്ലുവിളി. ടൂര്‍ണമെന്‍റില്‍ ഇതുവരെ കളിച്ച മത്സരങ്ങളില്‍ ഒരു മാറ്റം മാത്രമാണ് ഇന്ത്യ വരുത്തിയത്. സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ മുഹമ്മദ് സിറാജിന് പകരം കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനിലെത്തിയതായിരുന്നു അത്. സെറ്റായ ടീമില്‍ മാറ്റം വരുത്തേണ്ടെന്ന് ടീം മാനേജ്മെന്‍റ് തീരുമാനിച്ചാല്‍ സഞ്ജുവും യശസ്വി ജയസ്വി ജയ്സ്വാളും യുസ്‌വേന്ദ്ര ചാഹലും പുറത്തിരിക്കേണ്ടിവരും.
ഓസ്ട്രേലിയക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശർമ്മ, വിരാട് കോലി, റിഷഭ് പന്ത് , സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ/സഞ്ജു സാംസണ്‍, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക